![](https://newskerala.net/wp-content/uploads/2025/02/harshit-rana-apple-supply-1024x533.jpg)
മുംബൈ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഗാലറിയിൽനിന്ന് ബഹളം വച്ച കുട്ടി ആരാധകർക്ക് ആപ്പിൾ എറിഞ്ഞുനൽകി ഇന്ത്യൻ താരം ഹർഷിത് റാണ. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സൂപ്പർതാരങ്ങളുടെ ജഴ്സിയണിഞ്ഞെത്തിയ ഒരു കൂട്ടം കുട്ടി ആരാധകരാണ്, ഡഗ്ഔട്ടിലിരുന്ന് ആപ്പിൾ കഴിക്കുകയായിരുന്ന ഹർഷിത് റാണയോട് ആപ്പിളിനായി അഭ്യർഥിച്ചത്. ഉടൻതന്നെ മേശയിലുണ്ടായിരുന്ന പാത്രത്തിൽനിന്ന് ആപ്പിളുകളെടുത്ത് റാണ കുട്ടി ആരാധകർക്ക് എറിഞ്ഞുനൽകി.
മത്സരത്തിന്റെ ഇടവേളയിൽ ഡഗ്ഔട്ടിലിരുന്ന് ആപ്പിൾ കഴിക്കുന്ന സമയത്താണ് ഒരു കൂട്ടം കുട്ടികൾ ആപ്പിൾ തരാമോ എന്ന ചോദ്യവുമായി ഗാലറിയിൽനിന്ന് ബഹളം വച്ചത്. ആപ്പിൾ കഴിക്കുന്നതു നിർത്തി ബഹളം കേട്ടിടത്തേക്കു ശ്രദ്ധിച്ച ഹർഷിത് റാണ, ഉടൻതന്നെ മുന്നിലെ മേശയിൽനിന്ന് ആപ്പിളുകളെടുത്ത് ആരാധകർക്ക് എറിഞ്ഞുനൽകി. ഇവർ ആപ്പിളുകൾ കയ്യിലൊതുക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹർഷിത് റാണയുടെ പ്രവൃത്തിയുടെ അഭിനന്ദിച്ച് ഇന്ത്യൻ ആരാധകക്കൂട്ടമായ ഭാരത് ആർമി രംഗത്തെത്തി. ‘നാഗ്പുരിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഗാലറിയിലുണ്ടായിരുന്ന കുട്ടികൾക്ക് ക്രിക്കറ്റ് പന്തിനു പകരം ആപ്പിളുകൾ സമ്മാനിച്ച് വിസ്മയിപ്പിക്കുന്ന ഹർഷിത് റാണ. ഇന്ത്യൻ പേസറിൽനിന്ന് തികച്ചും ഹൃദ്യമായ ഒരു പ്രവൃത്തി’ – വിഡിയോ പങ്കുവച്ച് ഭാരത് ആർമി കുറിച്ചു.
View this post on Instagram
നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് സംഭവമുണ്ടായതെങ്കിലും, കട്ടക്കിലെ രണ്ടാം ഏകദിനത്തിനിടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഭാരത് ആർമിയും ഈ വിഡിയോ പങ്കുവച്ചത് കട്ടക്ക് ഏകദിനത്തിന്റെ അന്നുതന്നെ.
English Summary:
Harshit Rana Distributes Apples To Young Fans From Dugout During IND vs ENG 1st ODI
TAGS
Indian Cricket Team
England Cricket Team
Board of Cricket Control in India (BCCI)
Harshit Rana
Viral Video
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]