![](https://newskerala.net/wp-content/uploads/2025/02/wandile-guavu-1024x533.jpg)
ലഹോർ∙ പാക്കിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീൽഡ് ചെയ്യാനിറങ്ങി പരിശീലകൻ വാൻഡിലെ ഗ്വാവു. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറുടെ റോളിൽ ഗ്രൗണ്ടിലേക്കെത്തിയത്. പ്രധാന താരങ്ങളിൽ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിന്റെ ഭാഗമായതിനാല്‍ 12 താരങ്ങളുമായാണ് ടീം പാക്കിസ്ഥാനിലേക്കു വിമാനം കയറിയത്.
ടീം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അവതരിക്കുന്ന രക്ഷകൻ, കേരളത്തിന്റെ ‘ക്രൈസിസ് മാനേജർ’ സൽമാൻ
Cricket
അതുകൊണ്ടുതന്നെ പകരക്കാരായി ഇറക്കാൻ താരങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് ദക്ഷിണാഫ്രിക്കൻ ടീമുള്ളത്. ഈ സാഹചര്യത്തിലായിരുന്നു ഫീല്‍ഡിങ് പരിശീലകൻ തന്നെ കുറച്ചു നേരത്തേക്ക് ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചത്. ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 37–ാം ഓവറിലായിരുന്നു ഗ്വാവു ഫീൽഡറായി ഗ്രൗണ്ടിലെത്തിയത്. അസാധാരണമായ നീക്കം ആരാധകർക്കിടയിൽ വൻ ചർച്ചയാകുകയും ചെയ്തു. ഫീൽഡിങ് പരിശീലകൻ ഫീൽഡറാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അരങ്ങേറ്റ മത്സരത്തിൽ 150 റൺസ്, റെക്കോർഡിട്ട് ഞെട്ടിച്ച് മാത്യു ബ്രീറ്റ്സ്കി; എന്നിട്ടും ദക്ഷിണാഫ്രിക്ക തോറ്റു!
Cricket
ത്രിരാഷ്ട്ര പരമ്പരയ്ക്കെത്തിയ 12 ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ആദ്യ മത്സരം കളിച്ച ആറു പേരും പുതുമുഖങ്ങളാണ്. ഹെൻറിച് ക്ലാസന്, കേശവ് മഹാരാജ് എന്നിവർ പിന്നീട് ടീമിനൊപ്പം ചേർന്നു. 12ന് പാക്കിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ ഇവർ കളിക്കുമെന്നാണു വിവരം. കഴിഞ്ഞ വർഷം അയർലൻഡിനെതിരായ ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പരിശീലകൻ ജെ.പി. ഡുമിനി ‘പാർട്ട് ടൈം ഫീൽഡറായി’ ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഒരുമിച്ച് അസുഖം ബാധിച്ച സാഹചര്യത്തിലായിരുന്നു ഡുമിനിക്ക് ഗ്രൗണ്ടിൽ ഇറങ്ങേണ്ടിവന്നത്.
South African 🇿🇦 Fielding Coach Wandile Gwavu on the Field !!
Seems like Proteas is not taking this tri series seriously which is held in Pakistan 🤨 as many african players has been rested after SA20 😮#PAKvSApic.twitter.com/zGvq55TCtN
— Richard Kettleborough (@RichKettle07) February 11, 2025
English Summary:
South Africa Coach Comes On As Substitute Fielder
TAGS
South Africa Cricket Team
New Zealand Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com