![](https://newskerala.net/wp-content/uploads/2025/02/siraj-bumrah-1024x533.jpg)
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ മാറ്റം വരുത്താൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ നിർണായക നീക്കങ്ങൾക്കൊരുങ്ങി ബിസിസിഐ. പരുക്കേറ്റ പേസ് ബോളർ ജസ്പ്രീത് ബുമ്രയെ ടീമിൽനിന്ന് മാറ്റിനിർത്തണോയെന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെയാണു ബുമ്രയ്ക്കു പരുക്കേൽക്കുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ബുമ്രയെപ്പോലൊരു പേസറെ അത്യാവശ്യമാണെങ്കിലും, മാച്ച് ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്ത താരത്തെ കളിപ്പിച്ചാൽ തിരിച്ചടിക്കുമോയെന്ന ആശങ്ക ടീം ക്യാംപിലുണ്ട്.
കളിക്കാൻ ആവശ്യത്തിന് താരങ്ങളില്ല, ഫീൽഡിങ് പരിശീലകനെ ഗ്രൗണ്ടിൽ ഇറക്കി ദക്ഷിണാഫ്രിക്ക– വിഡിയോ
Cricket
ബുമ്ര കുറച്ചു ദിവസത്തിനുള്ളിൽ പരിശീലനം തുടങ്ങുമെങ്കിലും, ചാംപ്യൻസ് ട്രോഫിക്കു മുൻപ് പൂർണമായും ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കില്ലെന്നാണു വിവരം. അങ്ങനെയെങ്കിൽ നോക്കൗട്ട് ഘട്ടം മുതൽ മാത്രം താരത്തെ ഇന്ത്യൻ ടീമിന് ഉപയോഗിക്കാൻ സാധിക്കും. പക്ഷേ താരത്തിനു വീണ്ടും പരുക്കേൽക്കുകയോ, ഫോം കണ്ടെത്താൻ സാധിക്കാതെ വരികയോ ചെയ്താൽ അതു ടൂര്‍ണമെന്റിൽ വൻ തിരിച്ചടിയാകും. ഹർഷിത് റാണ, മുഹമ്മദ് സിറാജ് എന്നിവരെയാണ് ബുമ്രയ്ക്കു പകരക്കാരായി ടീമിലേക്കു പരിഗണിക്കുന്നത്.
മികച്ച ഫോമിലുണ്ടായിട്ടും സിറാജിനെ ചാംപ്യൻസ് ട്രോഫിയിലേക്കു പരിഗണിക്കാത്തതു നേരത്തേ തന്നെ വിവാദമായിരുന്നു. അതേസമയം ഹർഷിത് റാണയെ ടീമിലെടുക്കാനാണു പരിശീലകൻ ഗൗതം ഗംഭീറിനു താൽപര്യം. ചൊവ്വാഴ്ച വരെ ടൂര്‍ണമെന്റിന്റെ ടെക്നിക്കൽ സംഘത്തിന്റെ അനുവാദമില്ലാതെ ടീമുകളിൽ മാറ്റം വരുത്താൻ സാധിക്കും. അതിനു ശേഷം മാറ്റങ്ങള്‍ വേണമെങ്കിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ച് അനുമതി വാങ്ങേണ്ടിവരും.
ടീം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അവതരിക്കുന്ന രക്ഷകൻ, കേരളത്തിന്റെ ‘ക്രൈസിസ് മാനേജർ’ സൽമാൻ
Cricket
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
English Summary:
Jasprit Bumrah’s Champions Trophy Fate May Be Decided Today
TAGS
Jasprit Bumrah
Mohammed Siraj
Indian Cricket Team
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com