![](https://newskerala.net/wp-content/uploads/2025/01/kerala-cricket-team-wicket-celebration-1024x533.jpg)
പുണെ∙ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ ജമ്മു കശ്മീർ മികച്ച സ്കോറിലേക്ക്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന കശ്മീര് 97 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 369 റൺസെന്ന നിലയിലാണ്. സഹിൽ ലോത്രയും (67 പന്തിൽ 47), യുധ്വീർ സിങ് (ആറു പന്തിൽ 12) എന്നിവരാണു ക്രീസിൽ. ജമ്മു കശ്മീര് ക്യാപ്റ്റൻ പരസ് ദോഗ്രയുടെ സെഞ്ചറി പ്രകടനമാണ് കശ്മീരിന്റെ ഇന്നിങ്സിൽ നിർണായകമായത്. 232 പന്തുകൾ നേരിട്ട താരം 132 റൺസെടുത്തു പുറത്തായി.
അരങ്ങേറ്റ മത്സരത്തിൽ 150 റൺസ്, റെക്കോർഡിട്ട് ഞെട്ടിച്ച് മാത്യു ബ്രീറ്റ്സ്കി; എന്നിട്ടും ദക്ഷിണാഫ്രിക്ക തോറ്റു!
Cricket
ആദിത്യ സർവാതെയുടെ പന്തിൽ ദോഗ്ര ബോൾഡാകുകയായിരുന്നു. മധ്യനിര താരം കനയ്യ വധാവന് (116 പന്തിൽ 64) അർധ സെഞ്ചറി നേടി പുറത്തായി. പരസ് ദോഗ്രയും കനയ്യ വധാവനും ചേർന്നുള്ള കൂട്ടുകെട്ട് നാലാം ദിവസം കശ്മീരിന് രക്ഷയായി. 261 പന്തിൽ 146 റൺസാണ് ഇരുവരും ഒരുമിച്ച് അടിച്ചെടുത്തത്. കേരളത്തിനായി 25 ഓവറുകൾ പന്തെറിഞ്ഞ എം.ഡി. നിധീഷ് 80 റൺസ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തി.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 3ന് 180 എന്ന നിലയിലായിരുന്നു ജമ്മു കശ്മീർ. 10–ാം വിക്കറ്റിൽ 132 പന്തിൽ 81 റൺസ് കൂട്ടിച്ചേർത്ത് സൽമാൻ നിസാർ (112 നോട്ടൗട്ട്)– ബേസിൽ തമ്പി (15) സഖ്യം കേരളത്തിനു നേടിക്കൊടുത്തത് വിലപ്പെട്ട ഒരു റൺ ഒന്നാം ഇന്നിങ്സ് ലീഡാണ്. ഇതോടെ ക്വാർട്ടർ ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം സെമിയിൽ കടക്കും.
ജസ്പ്രീത് ബുമ്ര ചാംപ്യന്സ് ട്രോഫി കളിച്ചില്ലെങ്കില് സിറാജ് വരുമോ? യുവതാരത്തിനും സാധ്യത
Cricket
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ശുഭം ഖജൗരിയയെയും (2) യവീർ ഹസനെയും (16) നഷ്ടമായിരുന്നു. ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി.നീധീഷിനു തന്നെയായിരുന്നു രണ്ടു വിക്കറ്റും. പിന്നാലെ വിവ്രാന്ത് ശർമയെ (37) എൻ.ബേസിലും പുറത്താക്കിയതോടെ ജമ്മു കശ്മീർ 3ന് 78 എന്ന നിലയിലേക്കു വീണു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച പരസ്– വധാവൻ സഖ്യം മികച്ച സ്കോറിലെത്താൻ ജമ്മുവിനെ സഹായിച്ചു.
മൂന്നാം ദിനം കളി തുടങ്ങുമ്പോൾ 9ന് 200 എന്ന നിലയിലായിരുന്നു കേരളം. 49 റൺസുമായി സൽമാൻ നിസാറും റണ്ണൊന്നും എടുക്കാതെ ബേസിൽ തമ്പിയും ക്രീസിൽ. കേരളത്തെ പെട്ടെന്ന് ഓൾഔട്ടാക്കി മികച്ച ലീഡോടെ രണ്ടാം ഇന്നിങ്സ് ആരംഭിക്കാമെന്നു പ്രതീക്ഷിച്ച ജമ്മു കശ്മീരിന്റെ കണക്കുകൂട്ടലുകൾ കേരള സഖ്യം തെറ്റിച്ചു. ക്ഷമയോടെ ബാറ്റ് ചെയ്ത സൽമാനും ബേസിലും ചേർന്ന് പതിയെ കേരള സ്കോർ ബോർഡ് മുന്നോട്ടുനീക്കി. ഇതിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സൽമാൻ തന്റെ രണ്ടാം സെഞ്ചറിയും സ്വന്തമാക്കി. 172 പന്തിൽ 4 സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു സൽമാന്റെ അപരാജിത ഇന്നിങ്സ്. മറുവശത്ത് സൽമാന് ഉറച്ച പിന്തുണ നൽകിയ ബേസിൽ ഒരു എൻഡിൽ വിക്കറ്റ് നഷ്ടപ്പെടാതെ സൂക്ഷിച്ചു. 35 പന്തിൽ 2 ഫോർ അടങ്ങുന്നതാണ് ബേസിലിന്റെ ഇന്നിങ്സ്. ഒടുവിൽ 85–ാം ഓവറിന്റെ അവസാന പന്തിൽ ബേസിൽ പുറത്താകുമ്പോൾ കേരളം ഒരു റണ്ണിന്റെ വിലപ്പെട്ട ലീഡ് ഉറപ്പാക്കിയിരുന്നു.
English Summary:
Ranji Trophy Quarter Final, Kerala vs Jammu Kashmir Day 4 Updates
TAGS
Kerala Cricket Team
Ranji Trophy
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com