കെബർഹ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 4 മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കെബർഹയിലെ സെന്റ് ജോർജ് പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. രാത്രി 7.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.
സൂര്യയുടെ പിന്തുണ നിർണായകമായി: സഞ്ജു സാംസൺ
ഡർബൻ ∙ രാജ്യാന്തര മത്സരങ്ങളിൽ ഫോമിലേക്കുയരാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും പരിശീലകരായ ഗൗതം ഗംഭീർ, വിവിഎസ് ലക്ഷ്മൺ എന്നിവരുടെയും പിന്തുണ നിർണായകമായെന്ന് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിലെ സെഞ്ചറി നേട്ടത്തിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
‘‘ഓരോ മത്സരത്തിനു ശേഷവും സൂര്യയും ഗൗതം ഗംഭീറും എന്നെ നേരിട്ടുവിളിച്ച് ബാറ്റിങ് എങ്ങനെയൊക്കെ മെച്ചപ്പെടുത്താമെന്ന് ഉപദേശിക്കുമായിരുന്നു. ടീം ക്യാപ്റ്റൻ നിങ്ങളിൽ ഇത്രയും വിശ്വാസം അർപ്പിക്കുമ്പോൾ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ച് ടെൻഷൻ ആവേണ്ട കാര്യമില്ലല്ലോ..’’– സഞ്ജു പറഞ്ഞു.
English Summary:
South Africa vs India, 2nd T20I – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]