കോട്ടയം ∙ ഈ വർഷത്തെ പ്രധാന ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകളിലൊന്ന് കേരളത്തിലേക്ക്. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിന് ഏപ്രിലിൽ കേരളം വേദിയൊരുക്കും. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലോ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലോ മത്സരം നടക്കും. ഈ വർഷത്തെ ഏഷ്യൻ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകൾക്ക് യോഗ്യത നേടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് നിർണായക മത്സരമാണിത്.
ഹരിയാനയിലെ പഞ്ച്കുളയിൽ ഏപ്രിൽ 21 മുതൽ 24 വരെ ഫെഡറേഷൻ കപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസം അത്ലറ്റിക്സ് ഫെഡറേഷൻ യോഗത്തിലാണ് മത്സരം കേരളത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 2022ലെ ഫെഡറേഷൻ കപ്പിനും കാലിക്കറ്റ് വേദിയായിരുന്നു.
English Summary:
Kerala to host the prestigious Federation Cup National Senior Athletics Championships in April
TAGS
Federation Cup Athletics
Athletics
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]