
മുംബൈ∙ യുവരാജ് സിങ്ങിന്റെ കരിയർ അവസാനിക്കുന്നതിലേക്കുള്ള വഴി തുറന്നത് വിരാട് കോലിയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം റോബിന് ഉത്തപ്പ. ക്യാപ്റ്റനായിരിക്കെ ഫിറ്റ്നസിന്റെ കാര്യത്തിലടക്കം കോലിയുടെ കടുംപിടിത്തം യുവരാജിന്റെ കരിയറിൽ തിരിച്ചടിയായതായി ഉത്തപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘‘ക്യാപ്റ്റൻമാരുടെ രീതികൾ പല തരത്തിലാകും. എല്ലാവരും തന്റെ നിലവാരത്തിൽ ഉണ്ടാകണമെന്നതാണ് കോലിയുടെ നിലപാട്. ഫിറ്റ്നസിലും ഭക്ഷണത്തിന്റെ കാര്യത്തിലുമെല്ലാം കോലിക്ക് ഈ വാശിയുണ്ടാകും.’’– ഉത്തപ്പ പറഞ്ഞു.
ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല: ഔദ്യോഗിക ഭാഷ മാത്രമെന്ന് ആർ. അശ്വിൻ; മുന്നറിയിപ്പുമായി ബിജെപി- വിഡിയോ
Cricket
‘‘ക്രിക്കറ്റിൽ ക്യാപ്റ്റൻമാർ രണ്ടു തരത്തിൽ ഉണ്ടാകും. എന്റെ വഴിക്കു വരുക അല്ലെങ്കിൽ പുറത്തിരിക്കുക എന്നതാണ് ഒന്ന്. കുറവുകളുണ്ടാകുമ്പോഴും സഹതാരങ്ങളെ ചേർത്തു നിർത്തുന്നതാണു മറ്റൊരു വിഭാഗം. രോഹിത് ശർമ അങ്ങനെയുള്ള ക്യാപ്റ്റനാണ്. എന്നാൽ ഈ രണ്ടു രീതികളിലും ഗുണവും ദോഷവുമുണ്ടാകും. കാൻസറിനെ അതിജീവിച്ച് ഇന്ത്യന്‍ ടീമിൽ തിരിച്ചെത്താനുള്ള യുവരാജ് സിങ്ങിന്റെ ശ്രമങ്ങൾക്കു തടസ്സമായത് വിരാട് കോലിയാണ്.’’
3 ടീമിനെ കളത്തിലിറക്കാൻ ആളുണ്ട്, പക്ഷേ കളിക്കാൻ ‘മെയിൻ’ താരങ്ങൾ മാത്രം; ടീം ഇന്ത്യയുടെ അവസ്ഥ!
Cricket
‘‘രാജ്യത്തിനായി രണ്ടു ലോകകപ്പുകൾ ജയിച്ച്, ജീവിതത്തിൽ വലിയ വെല്ലുവിളികളും കടന്നു വന്നതാണ് യുവരാജ് സിങ്. എന്നാൽ അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ കോലിക്ക് നിർബന്ധങ്ങളുണ്ടായിരുന്നു. ഫിറ്റ്നസ് ടെസ്റ്റിൽ രണ്ട് പോയിന്റുകളുടെ ഇളവ് യുവരാജ് ചോദിച്ചിരുന്നു. എന്നാൽ ഇതു നൽകാൻ ടീം മാനേജ്മെന്റും കോലിയും തയാറായില്ല. ലോകകപ്പുകൾ വിജയിച്ച ഒരു താരത്തെ അങ്ങനെയായിരുന്നില്ല പരിഗണിക്കേണ്ടത്.’’
‘‘യുവരാജ് സിങ് ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചെങ്കിലും, ചാംപ്യന്‍സ് ട്രോഫിയിൽ ഫോം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ടീമിൽനിന്നു പുറത്തായി. പിന്നീട് ആരും അദ്ദേഹത്തെ ടീമിൽ എടുത്തതുമില്ല.’’– റോബിൻ ഉത്തപ്പ പ്രതികരിച്ചു. 2019 ജൂൺ പത്തിനാണ് യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്.
English Summary:
Virat Kohli cut short Yuvraj Singh’s career after cancer battle: Robin Uthappa
TAGS
Virat Kohli
Yuvraj Singh
Robin Uthappa
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com