
ബെംഗളൂരു∙ ഇന്ത്യൻ ടീമിനെ ‘രക്ഷിക്കാൻ’ മുഹമ്മദ് ഷമി ഓസ്ട്രേലിയയിൽ എത്തുമോ ഇല്ലയോ എന്ന ചർച്ച ക്രിക്കറ്റ് വൃത്തങ്ങളിൽ വ്യാപകമായി തുടരുന്നതിനിടെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനായി രക്ഷക വേഷമണിഞ്ഞ് താരത്തിന്റെ മിന്നൽ ബാറ്റിങ്. ചണ്ഡിഗഡിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിലാണ്, തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഷമി തിളങ്ങിയത്. മത്സരത്തിൽ പത്താമനായി ബാറ്റിങ്ങിനെത്തിയ ഷമി, 17 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിൽ നിശ്ചിത 20 ഓവറും ബാറ്റു ചെയ്ത ബംഗാൾ ചണ്ഡിഗഡിനു മുന്നിൽ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്.
ഒരു ഘട്ടത്തിൽ 15.1 ഓവറിൽ എട്ടിന് 114 റൺസ് എന്ന നിലയിൽ തകർന്നിടത്തുനിന്നാണ്, ഷമിയുടെ ബാറ്റിങ് വെടിക്കെട്ട് ബംഗാളിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഓപ്പണർ കരൺ ലാൽ കഴിഞ്ഞാൽ ബംഗാളിന്റെ ടോപ് സ്കോററും ഷമി തന്നെ. എട്ടാമനായി കനിഷ്ക് സേത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഷമി, ഒൻപതാം വിക്കറ്റിൽ പ്രദീപ്ത പ്രമാണിക്കിനൊപ്പം കൂട്ടിച്ചേർത്തത് 19 പന്തിൽ 28 റൺസ്. പിരിയാത്ത 10–ാം വിക്കറ്റിൽ സയൻ ഘോഷിനൊപ്പം 10 പന്തിൽ 21 റൺസും ചേർത്തു. ഇതിൽ സയന്റെ സംഭാവന ഒറ്റ റൺ മാത്രം.
Bengal have set a target of 160 in front of Chandigarh 🎯
Mohd. Shami provides a crucial late surge with 32*(17)
Karan Lal top-scored with 33 (25)
Jagjit Singh Sandhu was the pick of the Chandigarh bowlers with 4/21#SMAT | @IDFCFIRSTBank
Scorecard ▶️ https://t.co/u42rkbUfTJ pic.twitter.com/gQ32b5V9LN
— BCCI Domestic (@BCCIdomestic) December 9, 2024
കരൺ ലാൽ 25 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതമാണ് 33 റൺസെടുത്തത്. പ്രദീപ്ത പ്രമാണിക്ക് 24 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തും വൃദ്ധിക് ചാറ്റർജി 12 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 28 റൺസുമെടുത്തു.
ചണ്ഡിഗഡിനായി പേസ് ബോളർ ജഗ്ജിത് സിങ് നാല് ഓവറിൽ 21 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രാജ് ബാവ നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. നിഖിൽ ശർമ, അമൃത് ലുബാന, ഭഗ്മീന്ദർ ലാതർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
English Summary:
Bengal vs Chandigarh, Syed Mushtaq Ali Trophy, Pre Quarter Final 1 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]