
ചെമ്മാപ്പിള്ളി∙ തൃശൂർ ജില്ലയിലെ ആദ്യ ഓപ്പൺ വാട്ടർ ട്രയാത്ലോൺ ചെമ്മാപ്പിള്ളി തൂക്കുപാലം കടവിൽ കനോലി ക്രൂയിസസിൽവച്ച് നടന്നു. പുഴയിൽ 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്ലിങ്, 5 കിലോമീറ്റർ സ്പ്രിന്റ് എന്നീ ഇനങ്ങൾ തുടർച്ചയായി ചെയ്യുന്ന മത്സരമാണ് സ്പ്രിന്റ് ട്രായാത്ലോൺ.
ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ജെ.കെ. ഫ്രാൻസിസ്, ജിനോ വർക്കി, അരുൺജിത്ത് ഉണ്ണികൃഷ്ണൻ എന്നിവരും 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മുരുഗൻ രഞ്ജിത്ത്, എൻ.ഡി. ജോസഫ്, പി. സുകേഷ് എന്നിവരും ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി.
അന്തിക്കാട് എസ്ഐ അഭിലാഷ് സമ്മാന ദാനം നിർവഹിച്ചു. സംഘാടകരായ റോണി പുലിക്കോടൻ, ദിലീപ് ഇയ്യാനി എന്നിവർ നന്ദി പറഞ്ഞു.
English Summary:
J.K. Francis Triumphs at Chemmappilly Open Water Triathlon
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]