
കൊച്ചി∙ സംസ്ഥാന സ്കൂള്‍ കായികമേളയിൽ വടംവലിയിൽ സുവർണനേട്ടവുമായി വീണ്ടും കണ്ണൂരിന്റെ പെൺകരുത്ത്. മൂന്നു വർഷത്തെ മേധാവിത്തത്തിനു ശേഷം ആൺകുട്ടികൾ വടംവലിയിലെ സ്വർണം പാലക്കാടിനു ‘വിട്ടുകൊടുത്തെങ്കിലും’, പെൺകരുത്തിന് തുടർച്ചയായ നാലാം വർഷവും വെല്ലുവിളിയില്ല. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വടംവലിയില്‍ നാലാം തവണയും കണ്ണൂരിന്റെ പെൺപട കിരീടം നിലനിര്‍ത്തി. മലപ്പുറത്തെയാണ് അവർ തോൽപ്പിച്ചത്.
എടൂര്‍ സെന്റ്. മേരീസ് ഹൈസ്കൂളിലെ ബേസില്‍ ഏബ്രഹാമാണ് കണ്ണൂര്‍ ജില്ലാ ടീമുകളുടെ മാനേജര്‍. കെ. ശ്രീരാജ്, സനിത് കുര്യന് എന്നിവരാണ് പരിശീലകര്‍. കഴിഞ്ഞ മൂന്നു വര്‍ഷവും ഒന്നാം സ്ഥാനം നേടിയ ആണ്‍കുട്ടികളുടെ ടീമിനെ, പാലക്കാടാണ് ഇത്തവണ അട്ടിമറിച്ചത്. ജംഷദ്, പ്രണവ് എന്നിവരാണ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ പാലക്കാട് ടീമിനെ പരിശീലിപ്പിക്കുന്നത്. റോഷന് ആണ് ടീം മാനേജര്‍.
English Summary:
Kannur Girls Reign Supreme: Fourth Consecutive Tug-of-War Gold at State School Athletics Meet
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]