
ലക്നൗ∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപിയുടെ മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കുമെന്നായിരുന്നു ബ്രിജ് ഭൂഷൺ മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചത്. ഹരിയാനയിൽ വിനേഷ് ജയിച്ചെങ്കിലും കോൺഗ്രസ് തോറ്റുപോയതായും ബ്രിജ് ഭൂഷണ് പ്രതികരിച്ചു.
ശ്രീശാന്തിന്റെ പന്തുകൾ നേരിടാനാകാതെ നിന്നുവിറച്ച് നമൻ ഓജ, മെയ്ഡൻ ഓവര്‍ വൈറൽ- വിഡിയോ
Cricket
‘‘ഈ ഗുസ്തി താരങ്ങൾ ഹരിയാനയുടെ ഹീറോ അല്ല. വില്ലൻമാരാണ്. ജൂനിയർ താരങ്ങളുടെ കരിയറിലെ വില്ലൻമാരാണ് അവർ. വിനേഷ് എന്റെ പേര് ഉപയോഗിച്ച് ജയിച്ചിട്ടുണ്ടെങ്കിൽ എന്റെ കരുത്താണ് അതു കാണിച്ചുതരുന്നത്. ഞാനാണ് വിനേഷിനെ വിജയിക്കാൻ സഹായിച്ചത്. വിനേഷ് ഏതു സ്ഥലത്തു പോയാലും അവിടം നശിച്ചുപോകും.’’– ബ്രിജ് ഭൂഷൺ ആരോപിച്ചു.
ഹരിയാന തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോഗട്ട് ജയിച്ചുകയറിയത്. കഴിഞ്ഞ തവണ കോൺഗ്രസിനു 10% വോട്ടുപോലും കിട്ടാതിരുന്ന മണ്ഡലമായിരുന്നു ജുലാന. ബിജെപിയുമായി നേർക്കുനേർ പോരാടിയ വിനേഷ് 6015 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. വിനേഷിന് 65,080 വോട്ടുകൾ ലഭിച്ചു.
English Summary:
She will spread doom wherever she goes, says Brij Bhushan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]