
ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ മുഴുവൻ നെറ്റ് റൺറേറ്റിലാണ്. ഒരു ജയമല്ല, ഒന്നൊന്നര ജയമുണ്ടെങ്കിൽ മാത്രമേ നെറ്റ് റൺറേറ്റിൽ മുന്നേറ്റമുണ്ടാക്കി, സെമിഫൈനൽ സാധ്യത സജീവമാക്കാൻ സാധിക്കൂ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. അതിനാൽ ഇന്നു ലങ്കയ്ക്കെതിരെ വമ്പൻ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ 2 മത്സരങ്ങളും തോറ്റ ശ്രീലങ്ക, നിലനിൽപിന്റെ പോരാട്ടത്തിനായാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
ശ്രീശാന്തിന്റെ പന്തുകൾ നേരിടാനാകാതെ നിന്നുവിറച്ച് നമൻ ഓജ, മെയ്ഡൻ ഓവര് വൈറൽ- വിഡിയോ
Cricket
അടിച്ചൊതുക്കാൻ ഇന്ത്യ
ആദ്യ 2 മത്സരങ്ങളിലും നിറം മങ്ങിയ ബാറ്റിങ് നിരയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ പ്രധാന ആശങ്ക. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന– ഷെഫാലി വർമ ഓപ്പണിങ് ജോടിക്ക് ആദ്യ രണ്ടു മത്സരങ്ങളിലും റൺ കണ്ടെത്താൻ സാധിച്ചില്ല. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിൽ 12 റൺസിനു പുറത്തായ സ്മൃതിക്ക് പാക്കിസ്ഥാനെതിരെ നേടാനായത് 7 റൺസ്. മറുവശത്ത് 2, 32 എന്നിങ്ങനെയാണ് ആദ്യ 2 മത്സരങ്ങളിൽ ഷെഫാലിയുടെ സ്കോർ. ഓപ്പണർമാർ നിറംമങ്ങിയതോടെ സമ്മർദത്തിലായ മധ്യനിരയ്ക്കും ടൂർണമെന്റിൽ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.
‘രാജസ്ഥാന്റെ ടോപ് സ്കോററെങ്കിലും 18 കോടിക്കൊന്നും ഇല്ല; ഉറപ്പുള്ളത് മൂന്നു താരങ്ങൾ മാത്രം’
Cricket
ബോളിങ്ങിൽ അരുന്ധതി റെഡ്ഡി, ദീപ്തി ശർമ, രേണുക സിങ് എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്പിന്നർമാരായ ആശ ശോഭനയും ശ്രേയങ്ക പാട്ടീലും ഫോമിലായാൽ ഇന്ത്യയ്ക്കു കാര്യങ്ങൾ എളുപ്പമാകും. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്നു കളിച്ചേക്കും.
തിരിച്ചടിക്കാൻ ലങ്ക
ഏഷ്യാ കപ്പ് ചാംപ്യൻമാർ എന്ന പകിട്ടോടെ ലോകകപ്പിനെത്തിയ ശ്രീലങ്കയ്ക്ക് ഇതുവരെ ഫോമിലെത്താനായിട്ടില്ല. ബാറ്റിങ്ങിൽ ചമിരി അട്ടപ്പട്ടുവിന് റൺ കണ്ടെത്താൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. ഇന്ത്യൻ ബോളിങ് നിരയ്ക്കു മുന്നിൽ ബാറ്റർമാർ ഒരിക്കൽ കൂടി നിറംമങ്ങിയാൽ ലങ്കയ്ക്ക് ടൂർണമെന്റിനു പുറത്തേക്കുള്ള വഴിതുറക്കും.
∙ ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 25 തവണ രാജ്യാന്തര ട്വന്റി20യിൽ മത്സരിച്ചു. 19 തവണ ഇന്ത്യയും 5 തവണ ശ്രീലങ്കയും ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു.
English Summary:
India vs Sri Lanka, Women’s Twenty20 World Cup Match Updates