
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആവേശകരമായ പ്രകടനങ്ങളിലൂടെ ഫൈനലിൽ കടന്നെങ്കിലും, ഫൈനലിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ടോസ് നഷ്ടം. തുടർച്ചയായ 12–ാം ഏകദിനത്തിലാണ് ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്. ഇതോടെ, രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടമാകുന്ന ക്യാപ്റ്റനെന്ന നിർഭാഗ്യത്തിന്റെ റെക്കോർഡ് രോഹിത് ശർമയുടെ കൂടി പേരിലായി. വെസ്റ്റിൻഡീസ് ഇതിഹാസമായ ബ്രയാൻ ലാറയുടെ റെക്കോർഡിന് ഒപ്പമാണ് രോഹിത് ശർമ.
അതേസമയം, ഇന്ത്യൻ ടീമിനെ സംബന്ധിച്ച് തുടർച്ചയായ 15–ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്. ഇതു റെക്കോർഡാണ്. രോഹിത് ഇല്ലാതെ ഇതിനിടയിൽ കളിച്ച മൂന്നു മത്സരങ്ങളിൽ കൂടി ഇന്ത്യയ്ക്ക് ടോസ് നഷ്ടമായതോടെയാണ്, ടീമെന്ന നിലയിൽ ഇന്ത്യയുടെ ടോസ് നഷ്ടം 15–ാം മത്സരത്തിലേക്ക് നീണ്ടത്.
2011 മാർച്ച് മുതൽ 2013 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 11 മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടമാക്കിയ നെതർലൻഡ്സ് ക്യാപ്റ്റൻ പീറ്റർ ബോറനൊപ്പമായിരുന്ന രോഹിത്, 12–ാം മത്സരത്തിലും ടോസ് നഷ്ടമായതോടെയാണ് ബ്രയാൻ ലാറയ്ക്കൊപ്പമെത്തിയത്. വെസ്റ്റിൻഡീസിന്റെ നായകനായിരുന്ന കാലയളവിൽ 1998 ഒക്ടോബറിനും 1999 മേയ് മാസത്തിനും ഇടയിലാണ് തുടർച്ചയായി 12 മത്സരങ്ങളിൽ ലാറയ്ക്ക് ടോസ് നഷ്ടമായത്.
ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന 2023ലെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഒപ്പം കൂടിയ നിർഭാഗ്യമാണ്, രണ്ടു വർഷങ്ങൾക്കിപ്പുറം ചാംപ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യയെ വിടാതെ പിന്തുടരുന്നത് എന്നതും ശ്രദ്ധേയം.
അതേസമയം, ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ടോസ് നഷ്ടം ഇതുവരെ ഇന്ത്യയ്ക്ക് ഭാഗ്യം മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ. ബംഗ്ലദേശിനെതിരായ ആദ്യ മത്സരം മുതൽ ഓസീസിനെതിരായ സെമിഫൈനൽ വരെ ടോസ് നഷ്ടായിട്ടും ജയിച്ചുകയറിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതുകൊണ്ടുതന്നെ ഫൈനലിലെ ടോസ് നഷ്ടവും ഇന്ത്യ കാര്യമാക്കാൻ ഒട്ടും സാധ്യതയില്ല. മാത്രമല്ല, ടൂർണമെന്റിലുടനീളം ഇതേ വേദിയിൽ കളിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്തും രണ്ടാമതു ബാറ്റു ചെയ്തും ജയിച്ചിട്ടുണ്ട് എന്നതും ടീമിന് ആത്മവിശ്വാസം നൽകും.
English Summary:
Rohit Sharma Makes History, Joins Brian Lara With 12th Consecutive Toss Lost In ODIs
TAGS
Indian Cricket Team
New Zealand Cricket Team
Board of Cricket Control in India (BCCI)
Rohit Sharma
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]