
ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടുമ്പോൾ, മത്സരം കാണാൻ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ താരം യുസ്വേന്ദ്ര ചെഹലും. അജ്ഞാത സുന്ദരിക്കൊപ്പം ഗാലറിയിലിരുന്ന് മത്സരം വീക്ഷിക്കുന്ന ചെഹലിന്റെ ചിത്രങ്ങൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ആരാണ് ചെഹലിനൊപ്പമുള്ള സുന്ദരി’ എന്ന ചോദ്യവുമായി ഒട്ടേറെപ്പേരാണ് ഇരുവരുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കുറച്ചുകാലമായി ഇന്ത്യൻ ടീമിനു പുറത്തായ ചെഹൽ, ഭാര്യ ധനശ്രീ വർമയുമായുള്ള വിവാഹമോചന വാർത്തകളിലൂടെയും അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ചെഹലുമായി ഡേറ്റിങ്ങിലാണെന്ന് കുറച്ചുകാലമായി അഭ്യൂഹങ്ങളുള്ള ആർജെ മഹ്വാഷാണ് ദൃശ്യങ്ങളിലുള്ള സുന്ദരിയെന്ന് ചൂണ്ടിക്കാട്ടിയും ഒരു വിഭാഗം ആരാധകർ രംഗത്തുണ്ട്. മുൻപ് മുംബൈയിലെ ഒരു ഹോട്ടലിൽവച്ച് ആർജെ മഹ്വാഷിനൊപ്പം ചെഹൽ നടന്നുവരുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അന്നും ഈ അജ്ഞാത യുവതിയാര് എന്ന ചോദ്യവുമായി ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചാണ് യുസ്വേന്ദ്ര ചെഹലിനെ ഒരു യുവതിക്കൊപ്പം കണ്ടതെന്ന് ‘ദ് ന്യൂ ഇന്ത്യൻ’ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഫോട്ടോഗ്രഫർമാരെ കണ്ടയുടൻ ചെഹൽ മുഖം മറയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചെഹലിനൊപ്പമുള്ള യുവതി ഫോട്ടോഗ്രഫർമാരെ കണ്ട് അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾ വ്യാപകമായതോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വിമർശിച്ച് മെഹ്വാഷ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ–ന്യൂസീലൻഡ് ഫൈനൽ കാണാനും ഇരുവരും ഒരുമിച്ച് ദുബായിലെത്തിയത്.
Who’s with Chahal😉
— Saad (@Saad_dogar77) March 9, 2025
ചെഹലും ഭാര്യ ധനശ്രീ വർമയും വിവാഹമോചനത്തിനുള്ള നടപടികളിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് കുറച്ചുനാളുകളായി പ്രചരിക്കുന്നത്. അഭ്യൂഹങ്ങൾ സകല സീമകളും ലംഘിച്ചതോടെ പരോക്ഷ പ്രതികരണവുമായി ചെഹലും ധനശ്രീയും രംഗത്തെത്തിയിരുന്നു. ‘എല്ലാ ബഹളങ്ങൾക്കും മീതെ ശ്രവണശക്തിയുള്ളവരെ സംബന്ധിച്ച്, നിശബ്ദത അഗാധമായ ഒരു ഈണമാണ്’ എന്ന സോക്രട്ടീസിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു ചെഹലിന്റെ പ്രതികരണം. മകൻ, സഹോദരൻ, സുഹൃത്ത് എന്നീ നിലകളിൽ, ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുന്നതിൽനിന്ന് പിന്തിരിയണമെന്ന് ചെഹൽ ആവശ്യപ്പെട്ടിരുന്നു. ഇവ തനിക്കും കുടുംബത്തിനും കടുത്ത വേദനയുളവാക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
With whom he is watching final match
— Gulshan Yadav (@Gulshan_Yadav55) March 9, 2025
സമൂഹമാധ്യമത്തിൽ പങ്കുവച്ച സാമാന്യം സുദീർഘമായ പോസ്റ്റിലൂടെയാണ് വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വിമർശിച്ചത്. സത്യം എക്കാലവും അതേപടി നിലനിൽക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകൾ സത്യം മനസ്സിലാക്കാതെ നിഷ്കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വർമ തുറന്നടിച്ചു.
English Summary:
Yuzvendra Chahal Attends India vs New Zealand CT 2025 Final With Mystery Girl
TAGS
Indian Cricket Team
New Zealand Cricket Team
Yuzvendra Chahal
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]