
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ‘താക്കോൽ’ ഇന്ത്യയുടെ കയ്യിലാണെന്നാണ് മറ്റു രാജ്യങ്ങളുടെ പരാതി. എന്നാൽ ഐസിസി ട്രോഫികൾക്കായി ഒരു ‘ഷെൽഫും’ തങ്ങൾ പണിയുന്നുണ്ടെന്ന് തെളിയിക്കാനാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. 2024 ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശത്തുടർച്ചയായി മറ്റൊരു ഐസിസി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് ന്യൂസീലൻഡിനെതിരെ ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം.
ഗ്രൂപ്പ് റൗണ്ടിൽ കിവീസിനെ വീഴ്ത്തിയത് അടക്കം ടൂർണമെന്റിലെ അപരാജിത മുന്നേറ്റവും സൂപ്പർ താരങ്ങളുടെ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുമ്പോൾ ഐസിസി ടൂർണമെന്റുകളിൽ മുൻപ് പലതവണ കിരീടത്തിലേക്കുള്ള ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമാണ് ന്യൂസീലൻഡിനു പ്രതീക്ഷയേകുന്നത്. ദുബായ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
ചാംപ്യൻസ് ട്രോഫിയിലെ മൂന്നാം കിരീടത്തിലേക്ക് കണ്ണെറിയുന്ന ഇന്ത്യ ഇതിനു മുൻപ് ജേതാക്കളായത് ഒരു വ്യാഴവട്ടം മുൻപാണ് (2013). 2017 ചാംപ്യൻസ് ട്രോഫി, 2023 ഏകദിന ലോകകപ്പ് എന്നിങ്ങനെ ഐസിസി ലിമിറ്റഡ് ഓവർ ടൂർണമെന്റുകളിലെ 2 ഫൈനൽ തോൽവികളുടെ വേദന മായ്ക്കാനും ഇന്ത്യയ്ക്ക് ഒരു കപ്പ് കൂടി വേണം. മറുവശത്ത് രണ്ടാമതൊരു ഐസിസി ഏകദിന കിരീടത്തിനായുള്ള 25 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് കിവീസ് ഇറങ്ങുന്നത്.
∙ഇന്ത്യൻ പിച്ച്
ഇന്ത്യയിൽ നടന്ന 2023 ഏകദിന ലോകകപ്പിനിടെ 11 വേദികളിലൂടെ ഏകദേശം 11,700 കിലോമീറ്ററാണ് ഇന്ത്യൻ ടീം മത്സരത്തിനായി സഞ്ചരിച്ചത്. എന്നാൽ ടീം ഹോട്ടലിൽനിന്നു നേരെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എന്നതായിരുന്നു ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ റൂട്ട് മാപ്പ്.
എതിരാളികളായ ന്യൂസീലൻഡിനാകട്ടെ ദുബായ്ക്കു പുറമേ കറാച്ചി, ലഹോർ, റാവൽപിണ്ടി എന്നീ വേദികളിലും മത്സരം കളിക്കേണ്ടിവന്നു. കളിച്ചും പരിശീലിച്ചും മനഃപാഠമാക്കിയ ദുബായിലെ പിച്ചിൽ കലാശപോരാട്ടം കളിക്കാനാകുന്നുവെന്നതാണ് ഫൈനലിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആനുകൂല്യം.
∙ മൈതാന മനസ്സ്
വിരാട് കോലിയും രോഹിത് ശർമയും പരിശീലനത്തിനിടെ.
സ്പിന്നർമാർക്കൊപ്പം പേസർമാരെയും സഹായിക്കുന്നതായിരുന്നു ടൂർണമെന്റിൽ ഇതുവരെ ദുബായ് സ്റ്റേഡിയത്തിൽ പിച്ചിന്റെ സ്വഭാവം. ഇതുവരെയുള്ള മത്സരങ്ങളിൽ ഇരുവിഭാഗക്കാരും 30 വിക്കറ്റ് വീതം പങ്കിട്ടു. പേസർമാർ 5.4 ഇക്കോണമിയിൽ റൺസ് വഴങ്ങിയപ്പോൾ 4.8 ഇക്കോണമിയിൽ സ്പിന്നർമാർ പിശുക്ക് കാട്ടി.
ദുബായിൽ ഇതുവരെ നടന്ന ഏകദിന മത്സരങ്ങളിൽ 61 ശതമാനം വിജയം ചേസ് ചെയ്ത ടീമിനായിരുന്നു. ഇന്ത്യയും ന്യൂസീലൻഡും ചേസിങ്ങിൽ മികവുള്ളവരായതിനാൽ ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാകും.
∙ രോഹിത്തിന്റെ ലാസ്റ്റ് ഡാൻസ് ?
ചാംപ്യൻസ് ട്രോഫി ഫൈനൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ അവസാന ഏകദിന മത്സരമാകുമോ? ഇന്ത്യയുടെ കിരീടനേട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്കിടയിൽ രോഹിത്തിന്റെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാണ്. അടുത്തമാസം 38 വയസ്സു തികയുന്ന രോഹിത് 2027ലെ ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരില്ലെന്ന് ഏറക്കുറെ ഉറപ്പാണ്.
ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തോടെ വൈറ്റ് ബോൾ ക്രിക്കറ്റ് അവസാനിപ്പിക്കാനാണ് രോഹിത്തിന്റെ ആഗ്രഹമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞവർഷത്തെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20 ഫോർമാറ്റിനോട് വിടപറഞ്ഞു. വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തുപകരുന്നതും ഈ ചരിത്രമാണ്.
∙ പ്രതീക്ഷയായി കോലി
72 റൺസ് ശരാശരിയിൽ ടൂർണമെന്റിൽ ഇതുവരെ 217 റൺസ് നേടിയ സൂപ്പർതാരം വിരാട് കോലിയാണ് ഫൈനലിലും ഇന്ത്യൻ പ്രതീക്ഷകളുടെ പതാകവാഹകൻ. ഗ്രൂപ്പ് റൗണ്ടിൽ പാക്കിസ്ഥാനെതിരെയും സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യയുടെ ചേസിങ് വിജയങ്ങളിൽ നെടുംതൂണായത് കോലിയാണ്. ന്യൂസീലൻഡിനെതിരെ ഏകദിനത്തിൽ 9 സെഞ്ചറിയും 57 ബാറ്റിങ് ശരാശരിയുമുള്ള കോലിക്ക് കണക്കിലും ആധിപത്യമുണ്ട്.
പവർപ്ലേയിൽ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 9 വിക്കറ്റുകൾ നേടിയ സ്പിന്നർമാരാകും ഫൈനലിലും ഇന്ത്യയുടെ തുറുപ്പുചീട്ട്. 5 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ പന്തുകൾക്കു മുന്നിലാണ് കിവീസ് ബാറ്റർമാർ കൂടുതൽ വട്ടംകറങ്ങിയത്. നാലു സ്പിന്നർമാരും ഒരു സ്പെഷലിസ്റ്റ് പേസറും എന്ന ബോളിങ് കോംപിനേഷൻ ഇന്ത്യ ഇന്നും തുടർന്നേക്കും.
∙ മധ്യത്തിൽ ആശങ്ക
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കരുത്തായിരുന്ന സ്പിൻ തന്നെയാണ് ഫൈനലിൽ ഇന്ത്യയുടെ ആശങ്കയും. എതിർ ടീമിന്റെ സ്പിൻ നിരയ്ക്കെതിരെ ടൂർണമെന്റിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ മെല്ലപ്പോക്കാണ് ആശങ്കയ്ക്ക് ഒരു കാരണം. മധ്യ ഓവർ ബാറ്റിങ്ങിലെ മോശം റൺറേറ്റിൽ (4.5) ടൂർണമെന്റിൽ ബംഗ്ലദേശിനു പിന്നിൽ രണ്ടാമതാണ് ഇന്ത്യ. മറുവശത്ത് സ്പിൻ ബോളർമാർക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയും കൂടുതൽ ബൗണ്ടറികളും സ്വന്തമാക്കിയ ടീം ന്യൂസീലൻഡാണ്.
ടൂർണമെന്റിൽ മധ്യ ഓവറുകളിൽ 15 വിക്കറ്റ് വീഴ്ത്തിയ കിവീസ് സ്പിന്നർമാർ ഈ നേട്ടത്തിൽ ഇന്ത്യയേക്കാൾ (10) മുന്നിലാണ്. ഇടംകൈ സ്പിന്നർമാർക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയുള്ള കെയ്ൻ വില്യംസൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് എന്നിവർക്കെതിരെ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടേലിന്റെയും തന്ത്രങ്ങൾ ഫലിക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു.
English Summary:
India vs New Zealand: Champions Trophy Final Showdown in Dubai
TAGS
Champions Trophy Cricket 2025
Sports
New Zealand Cricket Team
Indian Cricket Team
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]