![](https://newskerala.net/wp-content/uploads/2025/02/flood-light-1024x533.jpg)
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ കളി നിർത്തിവച്ചു. സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകൾ പ്രവർത്തിക്കാതായതോടെയാണ് 30 മിനിറ്റിലേറെ കളി മുടങ്ങിയത്. 6.1 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ 48 റൺസെന്ന നിലയിലുള്ളപ്പോള്‍ അപ്രതീക്ഷിതമായി കളി നിർത്തുകയായിരുന്നു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകളിലൊന്ന് കെട്ടുപോകുകയായിരുന്നു. താരങ്ങൾ കുറച്ചു നേരം ഗ്രൗണ്ടിൽ തുടർന്നെങ്കിലും തകരാർ പരിഹരിക്കാൻ സാധിച്ചില്ല.
വിമർശനങ്ങൾക്കു വിട, കട്ടക്കിൽ രോഹിത് ശർമ ഷോ; സിക്സ് അടിയിൽ ഗെയ്ലിനെ മറികടന്ന് കുതിപ്പ്
Cricket
ഇതോടെ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ബാറ്റിങ് അവസാനിപ്പിച്ച് ഡഗ്ഔട്ടിലേക്കു മടങ്ങി. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് ഗ്രൗണ്ട് വിട്ടത്. അരമണിക്കൂറോളം സമയമെടുത്താണ് ഫ്ലഡ് ലൈറ്റ് മത്സരത്തിനായി തയാറാക്കിയത്.മത്സരത്തിനു മുൻപ് ദിവസങ്ങളോളം ഫ്ലഡ്ലൈറ്റുകൾ പരിശോധന നടത്തിയിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സ്റ്റേഡിയം അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ലൈറ്റ് തകരാറായതോടെ കട്ടക്കിലെ ഗാലറിയിൽനിന്ന് ആരാധകർ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്താണു പ്രതിഷേധിച്ചത്.
വൻ ലൈറ്റ് ഷോയുമായി ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം; തൊട്ടുപിന്നാലെ ‘ലൈറ്റ’ടിച്ച് കാഴ്ച മറഞ്ഞ് രചിന് പരുക്ക്– വിഡിയോ
Cricket
ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോർഡെന്ന വിശേഷണമുള്ള ബിസിസിഐയ്ക്ക് കൊള്ളാവുന്ന ഫ്ലഡ് ലൈറ്റുകള്‍ തയാറാക്കാൻ സാധിക്കില്ലേയെന്ന് എക്സ് പ്ലാറ്റ്ഫോമിൽ വിമര്‍ശനമുയര്‍ന്നു. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസെടുത്തു പുറത്തായി. 72 പന്തിൽ 69 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട ഓപ്പണർ ബെൻ ഡക്കറ്റ് 65 റൺസെടുത്തു പുറത്തായി.
English Summary:
India vs England Second ODI: Play interrupted due to flood light failure
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
England Cricket Team
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com