![](https://newskerala.net/wp-content/uploads/2025/02/rohit-1024x533.jpg)
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യയെ മുന്നിൽനിന്ന് നയിച്ച് ക്യാപ്റ്റൻ രോഹിത് ശര്‍മ. കട്ടക്കിൽ രോഹിത് ഏകദിന ക്രിക്കറ്റിലെ 58–ാം അർധ സെഞ്ചറി തികച്ചു. മത്സരത്തിൽ ബാറ്റിങ് തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ 34 പന്തിൽ 54 റൺസെടുത്തു. 30 പന്തുകളിൽനിന്നായിരുന്നു രോഹിത് അർധ സെഞ്ചറിയിലെത്തിയത്. നാലു സിക്സുകളും അഞ്ചു ഫോറുകളും താരം ഇതിനകം നേടിയിട്ടുണ്ട്.
വൻ ലൈറ്റ് ഷോയുമായി ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം; തൊട്ടുപിന്നാലെ ‘ലൈറ്റ’ടിച്ച് കാഴ്ച മറഞ്ഞ് രചിന് പരുക്ക്– വിഡിയോ
Cricket
ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ലിനെ രോഹിത് മറികടന്നു. 333 സിക്സുകളാണ് ഏകദിന മത്സരങ്ങളിൽനിന്ന് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. ക്രിസ് ഗെയ്ല് 331 സിക്സുകൾ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മുൻ താരം ഷാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. 351 സിക്സുകളാണ് അഫ്രീദി കരിയറിൽ അടിച്ചുകൂട്ടിയത്.
പാക്ക് പ്രധാനമന്ത്രി ‘നേരിട്ട് ഇടപെട്ടു’; ചാംപ്യൻസ് ട്രോഫി നേടിയാൽ മാത്രം പോരാ, ഇന്ത്യയെ തോൽപ്പിക്കുന്നതും പ്രധാനമെന്ന് ‘നിർദ്ദേശം’!
Cricket
കഴിഞ്ഞ മത്സരങ്ങളിൽ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ, കട്ടക്കിൽ അനായാസം ബാറ്റു വീശി. ഫ്ലിക് ഷോട്ടുകളും ഓവർ കവർ, ഡൗൺ ദ് ഗ്രൗണ്ട് ഷോട്ടുകളും കണ്ട് ആരാധകർ ആവേശത്തിലായി. 37–ാം വയസ്സിൽ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തുടർച്ചയായി നേരിടേണ്ടിവരുന്നതിനിടെയാണ് രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്സ് എന്നതും ശ്രദ്ധേയമാണ്.
The flick first and then the loft! 🤩
Captain Rohit Sharma gets going in Cuttack in style! 💥
Follow The Match ▶️ https://t.co/NKHqTdJH0l#TeamIndia | #INDvENG | @IDFCFIRSTBank | @ImRo45pic.twitter.com/BJRDDL9vik
— Indian Cricket Team (@incricketteam) February 9, 2025
English Summary:
Captain leading from the front! Rohit Sharma’s Hitman Show in Cuttack ODI
TAGS
Indian Cricket Team
Rohit Sharma
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com