![](https://newskerala.net/wp-content/uploads/2025/02/rohit-out-1024x533.jpg)
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ജോ റൂട്ടിനെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ഇന്ത്യൻ താരങ്ങൾ. മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ സ്പിന്നർ അക്ഷര്‍ പട്ടേലെറിഞ്ഞ 25–ാം ഓവറിലാണ് റൂട്ടിനെ ഔട്ടാക്കാൻ ഇന്ത്യയ്ക്ക് അവസരം കിട്ടിയത്. അക്ഷറിന്റെ രണ്ടാം പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ച റൂട്ടിന്റെ പാഡിൽ തട്ടിയതോടെ ഇന്ത്യന്‍ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്യുകയായിരുന്നു. എന്നാൽ ഫീൽഡ് അംപയർ ക്രിസ് ബ്രൗൺ ഇത് അനുവദിച്ചില്ല.
പാക്ക് പ്രധാനമന്ത്രി ‘നേരിട്ട് ഇടപെട്ടു’; ചാംപ്യൻസ് ട്രോഫി നേടിയാൽ മാത്രം പോരാ, ഇന്ത്യയെ തോൽപ്പിക്കുന്നതും പ്രധാനമെന്ന് ‘നിർദ്ദേശം’!
Cricket
ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഡിആർഎസിനു പോകാന്‍ ഒരുങ്ങി. പന്തെറിഞ്ഞ അക്ഷറിനോടും വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനോടും രോഹിത് ശർമ ചോദിച്ചെങ്കിലും, ഇരുവര്‍ക്കും വിക്കറ്റിന്റെ കാര്യത്തിൽ സംശയമായിരുന്നു. തുടര്‍ന്ന് റിവ്യൂവിനു പോകേണ്ടതില്ലെന്നു രോഹിത് ശർമ തീരുമാനിക്കുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ റൂട്ട് ഔട്ടാണെന്നു തെളിഞ്ഞതോടെ ഇന്ത്യൻ താരങ്ങൾ നിരാശരായി.
മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ ജോ റൂട്ട് അർധ സെഞ്ചറിയുമായി പുറത്താകാതെ നിൽക്കുകയാണ്. 60 പന്തുകൾ നേരിട്ട താരം 50 റൺസെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 38 ഓവറുകൾ പിന്നിടുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന നിലയിലാണ്.
English Summary:
India missed a big chance to dismiss Joe Root
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Joe Root
England Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com