ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലുമായുള്ള വിവാഹമോചന വാർത്തകളുടെ പശ്ചാത്തലത്തിൽ ആദ്യമായി പ്രതികരിച്ച് നടിയും നർത്തകിയുമായ ഭാര്യ ധനശ്രീ വർമ. സമൂഹമാധ്യമത്തിൽ പങ്കുവച്ച സാമാന്യം സുദീർഘമായ പോസ്റ്റിലൂടെ, വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വർമ വിമർശിച്ചു. സത്യം എക്കാലവും അതേപടി നിലനിൽക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകൾ സത്യം മനസ്സിലാക്കാതെ നിഷ്കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വർമ തുറന്നടിച്ചു. 2020ലാണ് ധനശ്രീയും ചെഹലും വിവാഹിതരായത്.
‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത വെല്ലുവിളികളിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. സത്യം മനസ്സിലാക്കാതെയും അതിനായി ശ്രമിക്കാതെയും യാതൊരു അടിസ്ഥാനവുമില്ലാതെ പടച്ചുവിടുന്ന കാര്യങ്ങളാണ് ഞങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പേരുപോലുമില്ലാത്തവർ ട്രോളുകളിലൂടെയും മറ്റും വിദ്വേഷം പ്രചരിപ്പിച്ച് എനിക്കെതിരെ നീങ്ങുകയും സ്വഭാവഹത്യ നടത്തുകയുമാണ്.’’ – ധനശ്രീ കുറിച്ചു.
‘‘എത്രയോ വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് ഞാൻ ഇപ്പോഴത്തെ നിലയിലെത്തിയത്. ഈ ഘട്ടത്തിൽ ഇതുവരെ ഞാൻ പുലർത്തിയ നിശബ്ദത എന്റെ ദൗർബല്യമായി കാണരുത്. അത് എന്റെ കരുത്തു തന്നെയാണ്. മോശം കാര്യങ്ങൾ ഓൺലൈനായി അതിവേഗം പ്രചരിക്കുമ്പോൾ, മറ്റുള്ളവർക്കു പരിഗണന നൽകണമെങ്കിൽ അസാമാന്യമായ ധൈര്യവും കരുണയും വേണം.’’
‘‘എനിക്കൊപ്പമുള്ള സത്യത്തിൽ മാത്രം ശ്രദ്ധിച്ച് ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതെ തന്നെ സത്യം എക്കാലവും അതേപടി നിലനിൽക്കും. ഓം നമഃ ശിവായ’’ – ധനശ്രീ കുറിച്ചു.
Dhanashree Verma breaks silence amid divorce rumours with Yuzvendra Chahal #dhanashreeverma #YuzvendraChahal pic.twitter.com/oXrgIRoE0R
— Priyanshi Bhargava (@PriyanshiBharg7) January 8, 2025
ചെഹലിനും ധനശ്രീക്കും ഇടയിൽ അസ്വാരസ്യങ്ങളുള്ളതായി ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇതു കൂടുതൽ ശക്തമായിരുന്നു. അഭ്യൂഹങ്ങൾ സകല സീമകളും ലംഘിച്ചതോടെ പരോക്ഷ പ്രതികരണവുമായി ചെഹൽ രംഗത്തെത്തിയിരുന്നു. ‘എല്ലാ ബഹളങ്ങൾക്കും മീതെ ശ്രവണശക്തിയുള്ളവരെ സംബന്ധിച്ച്, നിശബ്ദത അഗാധമായ ഒരു ഈണമാണ്’ എന്ന സോക്രട്ടീസിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു ചെഹലിന്റെ പ്രതികരണം.
English Summary:
Dhanashree Verma reacts to divorce rumours with Yuzvendra Chahal: Truth stands tall
TAGS
Yuzvendra Chahal
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]