
അഡ്ലെയ്ഡ്∙ ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡ് തന്നെ അപമാനിച്ചതായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആദ്യ ഇന്നിങ്സിൽ പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ വച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് ട്രാവിസ് ഹെഡ് പറയുന്നതു നുണയാണെന്നും സിറാജ് ഒരു സ്പോര്‍ട്സ് മാധ്യമത്തിലെ അഭിമുഖത്തിൽ തുറന്നടിച്ചു. സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജ് നടത്തിയ ആഘോഷ പ്രകടനം വൻ വിവാദമായിരുന്നു. ട്രാവിസ് ഹെഡ് ഗ്രൗണ്ടിൽവച്ച് സിറാജിനോട് കലഹിച്ചശേഷമായിരുന്നു ഗ്രൗണ്ട് വിട്ടത്.
അഡ്ലെയ്ഡിൽ ദയനീയ തോൽവി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി, പിന്തള്ളി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
Cricket
നന്നായി പന്തെറിഞ്ഞെന്ന് സിറാജിനോട് പറഞ്ഞെങ്കിലും, ഇന്ത്യൻ ബോളറുടെ ഭാഗത്തുനിന്ന് അതിനും മോശം പെരുമാറ്റമായിരുന്നെന്നാണ് ഹെഡ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ‘‘ട്രാവിസ് ഹെഡിനെതിരെ പന്തെറിഞ്ഞത് ഞാന്‍ അസ്വദിച്ചിരുന്നു. അദ്ദേഹം നന്നായി ബാറ്റു ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മികച്ച പോരാട്ടമായിരുന്നു അത്. നമ്മുടെ മികച്ചൊരു പന്തിൽ ബാറ്റർ സിക്സ് അടിക്കുമ്പോൾ നമുക്ക് സങ്കടം തോന്നും. ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഞാൻ ആഘോഷിച്ചു.’’– സിറാജ് പ്രതികരിച്ചു.
ഹെഡ് ഒന്നോ, രണ്ടോ റൺസെടുത്ത് ഔട്ടായതല്ല, സിറാജിന്റെ ആഘോഷം അനാവശ്യമെന്ന് ഗാവസ്കർ
Cricket
‘‘എന്റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും. തുടക്കത്തിൽ അതെന്റെ ആഘോഷമായിരുന്നു. ട്രാവിസ് ഹെഡിനോട് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. ഞാൻ എപ്പോഴും ആളുകളെ ബഹുമാനിക്കാറുണ്ട്. കാരണം ക്രിക്കറ്റ് ജെന്റിൽമാൻസ് ഗെയിം എന്നാണ് അറിയപ്പെടുന്നത്. ട്രാവിസ് ഹെഡ് ചെയ്ത കാര്യങ്ങൾ തെറ്റാണ്.’’– സിറാജ് ആരോപിച്ചു.
INTERVIEW OF MOHAMMED SIRAJ…!!!!
– Siraj confirms “Travis Head didn’t say well bowled”. pic.twitter.com/CXrRdDuLcX
— Johns. (@CricCrazyJohns) December 8, 2024
English Summary:
Travis Head said the wrong thing: Mohammed Siraj
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]