
ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ കിരീടം വീണ്ടെടുക്കാൻ ഇന്ത്യയുടെ കൗമാര താരങ്ങൾ ഇന്നിറങ്ങുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 10.30ന് ആരംഭിക്കുന്ന ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ബംഗ്ലദേശാണ് എതിരാളികൾ. ടൂർണമെന്റിൽ ഇതുവരെ 8 തവണ ചാംപ്യൻമാരായ ഇന്ത്യ 2021ലാണ് അവസാനമായി കിരീടമുയർത്തിയത്. കഴിഞ്ഞവർഷത്തെ ടൂർണമെന്റിന്റെ സെമിയിൽ ബംഗ്ലദേശിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. സെമിയിൽ ഇന്ത്യ ശ്രീലങ്കയെ അനായാസം കീഴടക്കിയപ്പോൾ പാക്കിസ്ഥാനെ 7 വിക്കറ്റിനു തോൽപിച്ചായിരുന്നു ബംഗ്ലദേശിന്റെ മുന്നേറ്റം.
ഇന്ത്യൻ ബാറ്റർമാരും ബംഗ്ലദേശിന്റെ ബോളിങ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ ഫൈനൽ. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയുടെയും ആയുഷ് മാത്രെയുടെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആയുഷ് മാത്രെ ടൂർണമെന്റിൽ ഇതുവരെ 175 റൺസ് നേടിയപ്പോൾ 13 വയസ്സുകാരൻ വൈഭവും 167 റൺസുമായി തിളങ്ങി.
English Summary:
Under-19 Asia Cup: India vs Bangladesh in final today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]