
ജമ്മു∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ഗ്രേറ്റ്സ് ടീമിനു വേണ്ടി തകർപ്പൻ ബോളിങ് പ്രകടനവുമായി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യ ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ശ്രീശാന്ത് റൺസൊന്നും വിട്ടുകൊടുക്കാതെ തിളങ്ങി. ഗുജറാത്തിനായി ആദ്യ ഓവർ എറിയാൻ ശ്രീശാന്ത് എത്തിയതോടെ ഇന്ത്യ ക്യാപിറ്റൽസ് ഓപ്പണർ നമൻ ഓജ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.
സുന്ദരമായ ബാറ്റിങ്, 29 റൺസുമെടുത്തു; പക്ഷേ അവർ ടീമിൽനിന്ന് പുറത്താക്കിയേക്കാം: സഞ്ജുവിനു മുന്നറിയിപ്പുമായി ചോപ്ര
Cricket
ശ്രീശാന്തിന്റെ ബോളിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ശ്രീശാന്ത് മൂന്ന് ഓവറുകൾ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകളൊന്നും കിട്ടിയില്ല. 16 റൺസാണു താരം വഴങ്ങിയത്. ഇന്ത്യ ക്യാപിറ്റൽസ് നാലു വിക്കറ്റു വിജയം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഗ്രേറ്റ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. 41 പന്തിൽ 40 റൺസ് നേടിയ മുഹമ്മദ് കൈഫാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ക്യാപിറ്റല്‍സ് വിജയ റൺസ് കുറിക്കുകയായിരുന്നു. 41 റൺസുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ഇയാൻ ബെല്ലിന്റെ ഇന്നിങ്സാണ് ക്യാപിറ്റൽസിനു തുണയായത്.
View this post on Instagram
English Summary:
Sreesanth shines in Legends League Cricket
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]