
ദുബായ് ∙ കളിച്ച നാലു മത്സരങ്ങളിലും അനായാസ ജയം; അതിൽ മൂന്നും വിജയലക്ഷ്യം പിന്തുടർന്നു നേടിയത്. ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇതുവരെയുള്ള പ്രകടനം നോക്കിയാൽ ‘ചാംപ്യൻസ്’ ഇന്ത്യ തന്നെ. എന്നാൽ, നാളെ ഫൈനലിൽ ഇന്ത്യയ്ക്കു മുന്നിൽ എതിരാളികളായി നിൽക്കുന്നത് ഐസിസി ടൂർണമെന്റുകളിൽ പലവട്ടം ഇന്ത്യയുടെ വഴി മുടക്കിയിട്ടുള്ള ന്യൂസീലൻഡ്.
ചാംപ്യൻസ് ട്രോഫിയുടെ മുൻഗാമിയായ ഐസിസി നോക്കൗട്ട് ട്രോഫിയിൽ 25 വർഷം മുൻപ് ഇന്ത്യയെ തോൽപിച്ചാണ് ന്യൂസീലൻഡ് ജേതാക്കളായത്. പിന്നീട് 2019 ഏകദിന ലോകകപ്പ് സെമിഫൈനലിലും 2021 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും കിവീസ് ഇന്ത്യയെ കീഴടക്കി. ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ 44 റൺസിന് ഇന്ത്യ ജയിച്ചെങ്കിലും താളം വിടാത്ത ബോളിങ്ങും പാളം തെറ്റാത്ത ബാറ്റിങ്ങും ചിറകു വിരിച്ചു നിൽക്കുന്ന ഫീൽഡർമാരുള്ള കിവീസിനെ ഇന്ത്യ കരുതിയിരിക്കണം. അതിനു കാരണങ്ങൾ പലതാണ്.
∙ സ്പിൻ പവർ
ദുബായ് പിച്ചിന്റെ മർമം മനസ്സിലാക്കി ടീമിൽ സ്പിന്നർമാരെ നിറച്ചെത്തിയ ഇന്ത്യയ്ക്കൊപ്പം നിൽക്കും കിവീസും. ഇന്ത്യ 6 ബോളർമാരുമായി ടൂർണമെന്റിലിറങ്ങിയപ്പോൾ കിവീസ് ടീമിൽ 7 ബോളിങ് ഓപ്ഷനുകളുണ്ട്. അതിൽ 4 പേർ സ്പിന്നർമാരാണ്. മൈക്കൽ ബ്രേസ്വെലും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുമാണ് കിവീസ് സ്പിൻ ആക്രമണത്തിന്റെ കുന്തമുന. കഴിഞ്ഞ 4 മത്സരങ്ങളിൽനിന്ന് ഇവർ ചേർന്നു നേടിയത് 13 വിക്കറ്റ്.
സ്റ്റംപിനു നേരെ പന്തെറിഞ്ഞ് ബാറ്റർമാരെ കുഴപ്പിക്കുന്ന ഇടംകൈ സ്പിന്നർ സാന്റ്നറായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെമിഫൈനലിൽ ന്യൂസീലൻഡിന്റെ വിജയശിൽപി. മത്സരത്തിൽ സാന്റ്നറുടെ 84 ശതമാനം പന്തുകളും വിക്കറ്റിനു നേർക്കായിരുന്നു. ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടന്ന പിച്ചാണ് ഫൈനൽ മത്സരത്തിനുമെന്നാണ് റിപ്പോർട്ടുകൾ. ഇരു ടീമിലെയും സ്പിൻ ബോളർമാർ കരുത്തുകാട്ടിയ പോരാട്ടമായിരുന്നു അത്.
∙ മാറ്റുള്ള പേസ്
സെമിഫൈനലിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ പേസർ മാറ്റ് ഹെൻറി ഫിറ്റ്നസ് വീണ്ടെടുത്ത് ഫൈനലിന് ഇറങ്ങുകയാണെങ്കിൽ അതു കിവീസിനു നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ദുബായ് സ്റ്റേഡിയം സ്പിന്നർമാരുടെ മാത്രം പറുദീസയാണെന്ന ധാരണ തിരുത്തിയതു മാറ്റ് ഹെൻറിയാണ്. ആറടി 2 ഇഞ്ച് ഉയരക്കാരനായ ഹെൻറിയുടെ പേസിനും ബൗൺസിനും മുൻപിൽ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ 5 ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി.
4 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റ് നേടിയ ഹെൻറി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതുണ്ട്. ഡെത്ത് ഓവറിലും ഹെൻറി മികച്ച ഫോമിലാണ്. 2023 ഏകദിന ലോകകപ്പിനുശേഷം ഡെത്ത് ഓവറിൽ മാത്രം (41–50 ഓവർ) 24 വിക്കറ്റുകൾ വീഴ്ത്തിയ താരം ഈ നേട്ടത്തിൽ രണ്ടാംസ്ഥാനത്താണ്. ഗ്രൂപ്പ് മത്സരത്തിൽ പവർപ്ലേയിൽ ഇന്ത്യൻ ബാറ്റിങ് നിരയെ വെറും 37 റൺസിൽ തളച്ചിട്ട കിവീസ് പേസർമാരെയാണ് ഫൈനലിലും ഇന്ത്യയ്ക്ക് നേരിടാനുള്ളത്.
∙ ബാറ്റിങ് കരുത്ത്
സെമിഫൈനലിൽ ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഉയർന്ന ടീം സ്കോർ കുറിച്ചതിന്റെ തിളക്കത്തിലാണ് ന്യൂസീലൻഡ് ബാറ്റർമാർ ഫൈനലിന് ഒരുങ്ങുന്നത്. ഓപ്പണർമാരായ വിൽ യങ്, രചിൻ രവീന്ദ്ര, വൺഡൗൺ ബാറ്റർ കെയ്ൻ വില്യംസൻ, അഞ്ചാമനായെത്തുന്ന ടോം ലാതം എന്നിവർ ടൂർണമെന്റിൽ സെഞ്ചറി നേടിക്കഴിഞ്ഞു. ഐസിസി ഏകദിന ടൂർണമെന്റുകളിൽ നിന്നു മാത്രം 5 സെഞ്ചറികൾ നേടിയ (ഈ ടൂർണമെന്റിൽ 2) രചിൻ രവീന്ദ്രയുടെ ബാറ്റിങ് മികവും ഇന്ത്യയ്ക്ക് കരുതൽ സൂചനയാണ്.
മറ്റു ടീമുകളിൽ നിന്നു വ്യത്യസ്തമായി സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡുള്ള ബാറ്റർമാരാണ് ന്യൂസീലൻഡിന്റേത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 81 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ കെയ്ൻ വില്യംസൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഏകദിനത്തിൽ സ്പിന്നർമാർക്കെതിരെ 47 റൺസ് ശരാശരിയിൽ 2952 റൺസാണ് വില്യംസൺ നേടിയിട്ടുള്ളത്.
∙ പറക്കും കിവി
ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ വിരാട് കോലിയെ പോയിന്റിൽ പറക്കും ക്യാച്ചിലൂടെ പുറത്താക്കിയ ഗ്ലെൻ ഫിലിപ്സാണ് ഫീൽഡിങ്ങിൽ ന്യൂസീലൻഡിന്റെ വജ്രായുധം. പാക്കിസ്ഥാനെതിരായ മത്സരത്തിൽ മുഹമ്മദ് റിസ്വാനെ ഫിലിപ്സ് പുറത്താക്കിയതും സമാനമായൊരു ക്യാച്ചിലൂടെ. 34–ാം വയസ്സിലും സർക്കിളിനുള്ളിൽ പറന്നു നിൽക്കുന്ന കെയ്ൻ വില്യംസനും ടൂർണമെന്റിൽ മികച്ച ക്യാച്ചുകളിലൂടെ കളംനിറഞ്ഞു.
ടൂർണമെന്റിൽ ഏറ്റവും മികച്ച ഫീൽഡിങ് എഫിഷ്യൻസിയുള്ള ടീമാണ് കിവീസ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മാത്രം 30 റൺസിലേറെ കിവീസ് ടീം മികച്ച ഫീൽഡിങ്ങിലൂടെ സേവ് ചെയ്തതെന്നാണ് കണക്ക്.
English Summary:
Kiwi’s Spin and Pace Threat: Analyzing New Zealand’s path to victory against India
TAGS
Sports
Malayalam News
newzealand
Indian Cricket Team
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]