
നാഗ്പുർ∙ വിജയ് ഹസാരെ ട്രോഫിയിലെ ഐതിഹാസിക പ്രകടനം കൊണ്ടു മാത്രം ഇന്ത്യൻ ടീമിലെടുക്കാനാകില്ലെന്നാണ് സിലക്ടർമാരുടെ നിലപാടെങ്കിൽ, പാതി മലയാളി കൂടിയായ വിദർഭ താരം കരുൺ നായർക്ക് ഒരു അവകാശവാദം കൂടി ഉന്നയിക്കാനുണ്ട്. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ ശക്തരായ തമിഴ്നാടിനെതിരെ ഇതാ മറ്റൊരു തകർപ്പൻ സെഞ്ചറി! അതും ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനം നടന്ന നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ. തമിഴ്നാട് ബോളർമാർ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് 171 പന്തിലാണ് കരുൺ നായർ സെഞ്ചറി തൊട്ടത്. 14 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിങ്സ്.
കരുൺ നായർക്കൊപ്പം ഡാനിഷ് മലേവാറിന്റെ അർധസെഞ്ചറി കൂടി ചേർന്നതോടെ, രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിൽ ശക്തമായ നിലയിലാണ് വിദർഭ. ഒന്നാം ദിനം പൂർത്തിയാകുമ്പോൾ 90 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 268 റൺസ്. കരുൺ നായർ 100 റൺസോടെയും ഹർഷ് ദുബെ 19 റൺസോടെയും ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ഇതുവരെ കൂട്ടിച്ചേർത്തത് 70 പന്തിൽ 33 റൺസ്. 38 പന്തുകൾ നേരിട് ഹർഷ് ദുബെ മൂന്നു ഫോറുകളോടെയാണ് 19 റൺസെടുത്തത്.
ഡാനിഷ് മലേവാർ 119 പന്തിൽ 13 ഫോറുകളോടെ 75 റൺസെടുത്ത് പുറത്തായി. ഓപ്പണർ ധ്രുവ് ഷോറെ (51 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 26 റൺസ്), വിക്കറ്റ് കീപ്പർ ബാറ്റർ അക്ഷയ് വഡ്കർ (86 പന്തിൽ മൂന്നു ഫോറുകളോടെ 24), യഷ് റാത്തോഡ് (33 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഒരു ഘട്ടത്തിൽ മൂന്നിന് 44 റൺസ് എന്ന നിലയിൽ തകർച്ചയിലേക്കു നീങ്ങിയ വിദർഭയ്ക്ക്, നാലം വിക്കറ്റിൽ സെഞ്ചറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടുമായി കരുൺ നായർ – ഡാനിഷ് സഖ്യമാണ് മികച്ച സ്കോറിന് അടിത്തറയിട്ടത്. 188 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 98 റൺസ്. പിന്നീട് ആറാം വിക്കറ്റിൽ അക്ഷയ് വഡ്കറിനെ കൂട്ടുപിടിച്ച് 140 പന്തിൽ 64 റൺസ് കൂടി കൂട്ടിച്ചേർത്ത് കരുൺ വിദർഭയെ മികച്ച നിലയിലേക്ക് നയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഹൈദരാബാദിനെതിരെ കരുൺ നായർ സെഞ്ചറി നേടിയിരുന്നു.
തമിഴ്നാടിനായി വിജയ് ശങ്കർ 15 ഓവറിൽ 50 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ്, സോനു യാദവ്, അജിത് റാം, മുഹമ്മദ് അലി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
English Summary:
Nagpur Witness to Karun Nair’s Masterclass in Ranji Trophy Quarterfinal
TAGS
Ranji Trophy
Board of Cricket Control in India (BCCI)
Indian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]