ചെന്നൈ∙ എന്തു ചെയ്തിട്ടാണ് ശുഭ്മൻ ഗിൽ ഇപ്പോഴും ഇന്ത്യൻ ടെസ്റ്റ് ടീമിൽ തുടരുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ബദ്രിനാഥ്. ശുഭ്മൻ ഗിൽ തമിഴ്നാട്ടുകാരനായിരുന്നെങ്കിൽ നേരത്തേ തന്നെ ടീമിൽനിന്നു പുറത്താകുമായിരുന്നെന്നും ബദ്രിനാഥ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചര്‍ച്ചയിൽ പ്രതികരിച്ചു. ബോര്‍ഡർ– ഗാവസ്കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 93 റൺസ് മാത്രമാണ് ഗിൽ നേടിയത്.
‘ഋഷഭ് പന്ത് പ്ലേയിങ് ഇലവനിൽ വേണ്ട, സഞ്ജു സാംസൺ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു’
Cricket
പരുക്കു കാരണം പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് ഗില്ലിനു നഷ്ടമായിരുന്നു. മെൽബൺ ടെസ്റ്റിലും താരത്തിന് പ്ലേയിങ് ഇലവനിൽ അവസരമുണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്നു ടെസ്റ്റുകളിലും കളിച്ചെങ്കിലും ഒരു അർധ സെഞ്ചറി നേടാൻ പോലും ഗില്ലിനു സാധിച്ചിരുന്നില്ല. ‘‘ഗില്ലിന്റെ പ്രകടനം കാണുന്നതു തന്നെ ബുദ്ധിമുട്ടാണ്. പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല അദ്ദേഹത്തിൽനിന്ന് ലഭിക്കുന്നത്. ചിലപ്പോൾ നിങ്ങൾക്കു റൺസെടുക്കാൻ സാധിക്കും. ചിലപ്പോൾ അതിനു കഴിയില്ല. പക്ഷേ അതിനുള്ള ദൃഢനിശ്ചയവും താൽപര്യവും പോലും അദ്ദേഹത്തിനില്ല.’’– ബദ്രിനാഥ് ആരോപിച്ചു.
‘‘ഗിൽ ബോളർമാരെ വട്ടം കറക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. റൺ നേടിയില്ലെങ്കിലും 100 പന്തുകൾ ഒക്കെ പിടിച്ചുനിന്നാൽ ബോളർമാർ നന്നായി ക്ഷീണിക്കും. ഇതായിരിക്കണം ടീമിനായുള്ള നിങ്ങളുടെ സംഭാവന. മാർനസ് ലബുഷെയ്നും മക്സ്വീനിയും ഓസ്ട്രേലിയയ്ക്കായി അതു ചെയ്തിട്ടുണ്ട്. കുറേയേറെ ഡോട്ട് ബോളുകൾ കളിച്ചതോടെ ബുമ്രയുടെ അവസ്ഥ മോശമാക്കാൻ അവർക്കു സാധിച്ചു. എന്നാൽ ഗില്ലിന് അതിനു കഴിഞ്ഞില്ല, അദ്ദേഹം എന്താണു ചെയ്യുന്നത്?. ശുഭ്മൻ ഗിൽ തമിഴ്നാട്ടിൽനിന്നുള്ള താരമായിരുന്നെങ്കിൽ ഇപ്പോൾ ടീമിൽ സ്ഥാനമുണ്ടാകില്ല.’’– ബദ്രിനാഥ് വ്യക്തമാക്കി.
English Summary:
Would have been dropped if he was from Tamil Nadu: Badrinath’s brutal swipe at Gill
TAGS
Shubman Gill
Indian Cricket Team
Australian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com