ഗയാന (വെസ്റ്റിൻഡീസ്) ∙ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കിടയിൽ കൂടുതൽ മത്സരങ്ങൾ വരുന്ന രീതിയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദ്വിതല ടെസ്റ്റ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ്. സമീപകാലത്ത് പ്രകടനം മോശമായ വെസ്റ്റിൻഡീസ് ഉൾപ്പെടെയുള്ള ടീമുകൾക്കും പുതുതായി ടെസ്റ്റ് പദവി നേടിയെടുത്ത ടീമുകൾക്കും പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം ഇല്ലാതാക്കുന്നതാണ് പുതിയ സംവിധാനമെന്ന് ലോയ്ഡ് പറഞ്ഞു. ഐസിസി ചെയർമാനായി ജയ് ഷാ ഈയിടെ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് ടെസ്റ്റ് രാജ്യങ്ങളെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു തട്ടായി തിരിച്ചുള്ള സംവിധാനം ചർച്ചയായത്.
English Summary:
Clive Lloyd slams the proposed two-tier Test cricket system by the ICC, fearing it will disadvantage weaker teams like the West Indies
TAGS
Sports
Cricket
Malayalam News
International Cricket Council (ICC)
West Indies Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]