
ബെംഗളൂരു∙ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സിയെ വിറപ്പിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വയം വിറച്ചുവീണു. സുനിൽ ഛേത്രി ഹാട്രിക് നേട്ടവുമായി തിളങ്ങിയ മത്സരത്തിൽ ബെംഗളൂരുവിന്റെ വിജയം 4–2ന്. 8,73,98 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. 38–ാം മിനിറ്റിൽ റയാൻ വില്യംസും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു. ഹെസൂസ് ഹിമെനെയും (56), ഫ്രെഡിയുമാണ് (67) ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ കണ്ടെത്തിയത്. നേരത്തേ ഇരു ടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോഴും ബെംഗളൂരുവിനായിരുന്നു വിജയം (3–1).
ഹെഡിനെ ബോൾഡാക്കി സിറാജിന്റെ ‘കലിപ്പ് നോട്ടം’, തിരിച്ചടിച്ച് ഓസീസ് ബാറ്റർ, തർക്കം– വിഡിയോ
Cricket
എട്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തെ വിറപ്പിച്ച് ബെംഗളൂരു ആദ്യ ഗോൾ നേടി. പന്തെടുത്ത് റയാന് വില്യംസ് തകർപ്പൻ ഒരു ക്രോസ് ഉയർത്തി നൽകിയപ്പോൾ, ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം സന്ദീപ് സിങ്ങിനെ മറികടന്ന് ഛേത്രി ബെംഗളൂരുവിനായി ആദ്യ ഗോൾ നേടി. മറുപടി ഗോളിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്കിടെയാണ്, ആദ്യ ഗോളിന് വഴിയൊരുക്കിയ വില്യംസ് ബെംഗളൂരു ലീഡ് രണ്ടാക്കിയത്. മെൻഡസിന്റെ ക്രോസിൽ പന്തെടുത്ത വില്യംസ് ബോക്സിനകത്തുനിന്ന് ഇടത്തേക്കു വെട്ടിയൊഴിഞ്ഞ ശേഷം പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്കു കോരിയിട്ടു. സ്കോർ 2–0.
പന്ത് പാഡിൽ തട്ടുന്നത് ദൃശ്യങ്ങളിൽ, കൃത്യമായ തെളിവില്ലെന്ന് അംപയർ; ഡിആർഎസ് പോയിട്ടും ഇന്ത്യയ്ക്ക് രക്ഷയില്ല
Cricket
രണ്ടാം പകുതിയിൽ ഗോൾ മടക്കുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് സകല കരുത്തും എടുത്തു കളിച്ചതോടെ ശ്രീകണ്ഠീരവയില് ബെംഗളൂരുവിന്റെ ഗോൾ മുഖത്തും പന്തെത്തി. അതിന്റെ ഫലമായി സ്പാനിഷ് താരം ഹെസൂസ് ഹിമെനെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടി. നോഹ സദൂയിയുടെ പാസിൽ ലഭിച്ച പന്ത് ബാക്ക് ഹീൽ ചെയ്താണ് ഹിമെനെ ലക്ഷ്യം കണ്ടത്. കോർണർ കിക്കിൽനിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ പിറന്നത്. ലൂണ നൽകിയ ക്രോസിൽ തലവച്ച് ഇന്ത്യൻ താരം ഫ്രെഡി ലാലംമാവിയ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു 2–2. മത്സരത്തിൽ ആദ്യമായി ലീഡെടുക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്കിടെ ബെംഗളൂരു വീണ്ടും കളി തിരിച്ചുപിടിച്ചു. സുനിൽ ഛേത്രി ഒരിക്കൽകൂടി ബെംഗളൂരുവിന്റെ രക്ഷകനായി. ബ്ലാസ്റ്റേഴ്സിന്റെ പഴയ കളിക്കാരനായ ഹോർഹെ പെരേര ഡയസാണ് ഛേത്രിക്കു പന്തു കൈമാറിയത്. സ്കോർ 3–2.
ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടം ആഘോഷിക്കുന്ന നോഹ സദൂയി. Photo: X@KBFC
Indian Super League
Full Time
KBFC
2
Jimenez 56
Freddy 67
BFC
4
Sunil Chhetri 8
Ryan Williams 38
Sunil Chhetri 73
Sunil Chhetri 90+8
പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്കു വലിഞ്ഞിരുന്നില്ല. കൂടുതൽ മുന്നേറ്റ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്സ് പൊരുതുന്നതിനിടെ ഛേത്രി ബെംഗളൂരുവിനായി ഹാട്രിക് തികച്ചു. അധിക സമയത്ത് 98–ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ മൂന്നാം ഗോൾ. തൊട്ടുപിന്നാലെ ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ ഏഴാം വിജയവുമായി ബെംഗളൂരു ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. 11 കളികളിൽനിന്ന് 23 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. ആറാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തു തുടരുകയാണ്.
English Summary:
Indian Super League, Kerala Blasters vs Bengaluru FC Match Updates