
സാവോ പോളോ ∙ ക്ലബ് മത്സരങ്ങൾക്കിടെ പരുക്കേറ്റ റയൽ മഡ്രിഡ് താരം വിനീസ്യൂസ്, ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ എന്നിവർ ഉൾപ്പെടെ 4 പേരെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു നഷ്ടമാകും. ചിലെ, പെറു എന്നിവയ്ക്കെതിരെ യഥാക്രമം 10, 15 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കു 4 കളിക്കാരെ പകരം നിയമിച്ചതായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ലാ ലിഗയിൽ വിയ്യാറയലിനെതിരായ മത്സരത്തിനിടെയായിരുന്നു വിനീസ്യൂസിന് പരുക്കേറ്റത്. ലിവർപൂൾ –ക്രിസ്റ്റൽ പാലസ് മത്സരത്തിനിടെയായിരുന്നു അലിസന് പരുക്കു പറ്റിയത്.
English Summary:
Brazil will miss Vinicius and Alison Bake for the world cup qualifiers due to injuries
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]