
ഷാർജ∙ സ്കോട്ലൻഡിനെതിരായ വനിതാ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനു 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്ലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 11.4 ഓവറിൽ വിൻഡീസ് ലക്ഷ്യം കണ്ടു. സ്കോർ: സ്കോട്ലൻഡ് 20 ഓവറിൽ 8ന് 99. വെസ്റ്റിൻഡീസ് 11.4 ഓവറിൽ 4ന് 101.
നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടുകയും 10 പന്തിൽ പുറത്താകാതെ 18 റൺസുമായി വിൻഡീസിനെ വിജയത്തിൽ എത്തിക്കുകയും ചെയ്ത ഓൾറൗണ്ടർ ഷിനെല്ലി ഹെൻറിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ വിൻഡീസ് ഒന്നാം സ്ഥാനത്തെത്തി.
English Summary:
West Indies win by 6 wickets in women’s twenty20 world cup match
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]