
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരായ കലാശപ്പോരിന് ഇന്ത്യൻ ടീം തയാറെടുക്കുമ്പോൾ, ശ്രദ്ധാകേന്ദ്രമായി ക്യാപ്റ്റൻ രോഹിത് ശർമ. ചാംപ്യൻസ് ട്രോഫി ഫൈനലിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം രോഹിത് ശർമയുടെ ഭാവിയെ കാര്യമായിത്തന്നെ സ്വാധീനിക്കുമെന്നാണ് പ്രകടനം. ചാംപ്യൻസ് ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെ, രണ്ടു വർഷത്തിനപ്പുറം നടക്കേണ്ട ഏകദിന ലോകകപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റനെ രണ്ടു വർഷത്തിനുള്ളിൽ കണ്ടെത്തേണ്ടതിനാൽ, രോഹിത് ശർമയുടെ ഭാവി നിർണയിക്കുക ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ പ്രകടനമാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ ആ ഫോർമാറ്റിൽനിന്ന് വിരമിച്ച രോഹിത്, ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും ഇന്ത്യൻ നായകനാണ്. ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചാൽ, നായക മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ചൂടേറാനാണ് സാധ്യത. മാത്രമല്ല, ബിസിസിഐയുടെ വാർഷിക കരാർ പ്രഖ്യാപനവും ചാംപ്യൻസ് ട്രോഫി ഫൈനലിനു പിന്നാലെ ഉണ്ടാകുമെന്നതിനാൽ, രോഹിത്തിനെ സംബന്ധിച്ച് അതും നിർണായകമാകും.
നായകസ്ഥാനത്തുനിന്നുള്ള മാറ്റം സംബന്ധിച്ച് ബോർഡർ – ഗാവസ്കർ ട്രോഫിക്കു പിന്നാലെ തന്നെ ചർച്ച നടന്നിരുന്നു. ചീഫ് സിലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഇതുമായി ബന്ധപ്പെട്ട നിലപാട് ബിസിസിഐയെ അറിയിക്കുകയും ചെയ്തു. തന്റെ ഭാഗം രോഹിത്തും വിശദീകരിച്ചിരുന്നു. ചാംപ്യൻസ് ട്രോഫിക്കു ശേഷം ‘അധികാരക്കൈമാറ്റ’മെന്ന നിർദ്ദേശത്തെ രോഹിത്തും അനുകൂലിച്ചതായാണ് അന്ന് റിപ്പോർട്ടുകൾ വന്നത്.
‘‘കുറച്ചുകാലം കൂടി രാജ്യാന്തര ക്രിക്കറ്റിൽ തുടരാനുള്ള മികവ് തനിക്കുണ്ടെന്നാണ് രോഹിത് വിശ്വസിക്കുന്നത്. ഭാവി പദ്ധതി എന്താണെന്ന് വിശദീകരിക്കാൻ രോഹിത്തിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. വിരമിക്കണോ എന്നത് രോഹിത്തിന്റെ മാത്രം തീരുമാനമാണ്. പക്ഷേ, നായകസ്ഥാനവുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ച തന്നെ വേണ്ടിവരുമെന്ന് തീർച്ചയാണ്. ലോകകപ്പിനു മുന്നോടിയായി സ്ഥിരം നായകനെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രോഹിത്തിനു തന്നെ ബോധ്യമുണ്ട്. ഭാവിയെക്കുറിച്ച് കോലിയുമായും ചർച്ചകൾ നടന്നെങ്കിലും അദ്ദേഹത്തിന്റെ കാര്യത്തിൽ അത്ര അനിശ്ചിതത്വമില്ല’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
സാധാരണ ഗതിയിൽ ഐപിഎലിനു മുന്നോടിയായാണ് വാർഷിക കരാർ ബിസിസിഐ പുതുക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ തീർത്തും നിരാശപ്പെടുത്തിയ സീസണിനു ശേഷം, ചാംപ്യൻസ് ട്രോഫിയിലെ പ്രകടനം വാർഷിക കരാറിന്റെ കാര്യത്തിൽ നിർണായകമാകുമെന്നാണ് വിവരം. എ പ്ലസ് വിഭാഗത്തിന്റെ കാര്യത്തിൽ പുനാരാലോചന നടക്കുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് വിഭാഗത്തിലുള്ളത്.
മൂന്നു ഫോർമാറ്റിലും ഒരുപോലെ ശോഭിക്കുന്നവരെയാണ് പൊതുവെ എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്താറുള്ളത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ച രോഹിത്, കോലി, ജഡേജ എന്നിവരെ ഈ വിഭാഗത്തിൽ നിലനിർത്തണോ എന്നതിലാണ് ചർച്ചകൾ. മാത്രമല്ല, ടെസ്റ്റ് പരമ്പരയിലെ ഇവരുടെ ദയനീയ പ്രകടനവും ചർച്ചകളിലുണ്ട്. അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ തകർപ്പൻ പ്രകടനത്തോടെ കിരീടം നേടിയാൽ അത് ബിസിസിഐ കരാറിനെ സ്വാധീനിച്ചേക്കാമെന്ന് കരുതുന്നവരുണ്ട്.
സമീപകാലത്ത് മികച്ച പ്രകടനം കൊണ്ടു ശ്രദ്ധ നേടിയ അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർക്ക് എ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം നൽകുമോയെന്നതും ശ്രദ്ധാപൂർവം വീക്ഷിക്കപ്പെടും. അച്ചടക്ക പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം വാർഷിക കരാറിൽനിന്ന് നീക്കപ്പെട്ട ശ്രേയസ് അയ്യർ തിരിച്ചെത്താനും സാധ്യതയുണ്ട്.
English Summary:
Rohit Sharma’s Captaincy at Stake: Champions Trophy Final Decides Future
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Rohit Sharma
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]