![](https://newskerala.net/wp-content/uploads/2024/12/1735652504_rohit-sharma-practice-1024x533.jpg)
മുംബൈ∙ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റാൻ ആലോചിച്ച് ബിസിസിഐ. രോഹിത്തിന് പകരം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തു കൊണ്ടുവരാനാണ് പരിശീലകൻ ഗൗതം ഗംഭീറിനു താൽപര്യമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചാംപ്യൻസ് ട്രോഫിയിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാന്‍ ഗൗതം ഗംഭീറിനു താൽപര്യമുണ്ടായിരുന്നു. എന്നാൽ രോഹിത് ശര്‍മയും ചീഫ് സിലക്ടർ അജിത് അഗാർക്കറും നിർബന്ധിച്ചതോടെ യുവതാരം ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുകയായിരിന്നു.
ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. കിരീടം നേടാൻ സാധിച്ചില്ലെങ്കില്‍, ബാറ്റിങ്ങിൽ മോശം ഫോമിലുള്ള രോഹിത് ശർമയുടെ ക്യാപ്റ്റന്‍ സ്ഥാനം തുലാസിലാകും. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. 2022,2023 വർഷങ്ങളിൽ ഇന്ത്യയെ ട്വന്റി20 മത്സരങ്ങളിൽ നയിച്ചിട്ടുള്ള ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവിന്റെ വരവോടെയാണു ക്യാപ്റ്റൻസിയിൽ പിന്നോട്ടുപോയത്.
രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ സൂര്യകുമാർ യാദവിനെ പുതിയ ക്യാപ്റ്റനായി ബിസിസിഐ നിയമിക്കുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ശേഷം സൂര്യയ്ക്കു ട്വന്റി20 ക്രിക്കറ്റില്‍ തിളങ്ങാൻ സാധിക്കാത്തതിനാൽ താരത്തെ ക്യാപ്റ്റൻസിയുടെ അധിക ഭാരത്തിൽനിന്ന് നീക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനവും പാണ്ഡ്യയ്ക്കു ലഭിച്ചേക്കും.
‘ജയിലിൽ കിടന്നയാൾ, വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’: കുത്തുവാക്കുമായി കെസിഎ
Cricket
പാണ്ഡ്യയോട് അനീതിയാണു കാട്ടിയതെന്ന് ബിസിസിഐ പ്രതിനിധികളിൽ ചിലർക്കും ഗൗതം ഗംഭീറും അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യയെ കൊണ്ടുവരാൻ ആലോചിക്കുന്നത്. മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ്.
English Summary:
31-Year-Old Star Likely To Replace Rohit Sharma As India ODI Captain
TAGS
Rohit Sharma
Shubman Gill
Cricket
Sports
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com