
റിയോ ഡി ജനീറോ ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും ബ്രസീൽ ടീമിന്റെയും ഇടതു പാർശ്വത്തിൽ ‘കരുത്തും കുതിപ്പുമായി’ ദീർഘകാലം നിലകൊണ്ട ഡിഫൻഡർ മാർസലോ സജീവ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയാറുകാരനായ മാർസലോ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബായ്ക്കുകളിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിരോധ മികവിനൊപ്പം വിങ്ങുകളിലൂടെ ആക്രമണങ്ങൾക്കു തുടക്കമിടാനുള്ള മികവും മാർസലോയെ ടീമുകളിലെ വിശ്വസ്ത താരമാക്കി.
പ്രഫഷനൽ കരിയറിൽ തന്റെ ആദ്യ ക്ലബ്ബായ ഫ്ലുമിനെൻസിനു വേണ്ടിയാണ് മാർസലോ അവസാനം ബൂട്ടണിഞ്ഞതും. ബ്രസീലിയൻ ക്ലബ്ബിനൊപ്പം 2023ൽ കോപ്പ ലിബർട്ടഡോറസ് നേട്ടവും സ്വന്തമാക്കി. ഇപ്പോൾ ഒരു ക്ലബ്ബുമായും കരാറില്ലാതിരുന്ന മാർസലോ ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
View this post on Instagram
2007 മുതൽ 2022 വരെ ഒന്നര പതിറ്റാണ്ട് റയൽ മഡ്രിഡിനു വേണ്ടി കളിച്ച മാർസലോ ക്ലബ്ബിനൊപ്പം 25 ട്രോഫികൾ നേടി. 5 യുവേഫ ചാംപ്യൻസ് ലീഗ്, 4 ഫിഫ ക്ലബ് ലോകകപ്പ്, 6 സ്പാനിഷ് ലാ ലിഗ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റയലിനു വേണ്ടി 546 മത്സരങ്ങൾ കളിച്ച മാർസലോ അവസാന സീസണിൽ ടീമിന്റെ ക്യാപ്റ്റനുമായി.
ബ്രസീൽ ദേശീയ ടീമിനു വേണ്ടി 58 മത്സരങ്ങൾ കളിച്ച മാർസലോ 2008 ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടിയ ടീമിൽ അംഗമായിരുന്നു. 2013ൽ കോൺഫെഡറേഷൻ കപ്പ് ജയിച്ച ടീമിലുമുണ്ടായിരുന്നു. ബ്രസീലിനുവേണ്ടി 2014, 2018 ലോകകപ്പുകളും കളിച്ചു.
English Summary:
Marcelo Retires: Marcelo’s retirement marks the end of an illustrious football career. The legendary Brazilian left-back leaves behind a legacy of trophies, including five UEFA Champions League titles with Real Madrid
TAGS
Brazil
Football
Sports
Malayalam News
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]