![](https://newskerala.net/wp-content/uploads/2025/02/im-vijayan-1024x533.jpg)
തിരുവനന്തപുരം ∙ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശമായിരുന്ന കേരള പൊലീസ് ഫുട്ബോൾ ടീം വീണ്ടും ഒത്തുകൂടുന്നു. ടീം രൂപീകൃതമായിട്ട് 40 വർഷമാകുന്ന വേളയിലാണ് റീയൂണിയൻ. നാളെ വൈകിട്ട് 4.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ താരങ്ങൾക്കൊപ്പം മന്ത്രി വി.ശിവൻകുട്ടിയും പങ്കെടുക്കും.
പത്മശ്രീ പുരസ്കാരം നേടിയ ഐ.എം.വിജയൻ, മുൻ പരിശീലകരായ എ.എം.ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി.വിജയൻ, ടീം സഹായി ആയിരുന്ന സാബു എന്നിവരെ ആദരിക്കും. തുടർന്ന് പൊലീസ് ടീം, ദേശീയ രാജ്യാന്തര കളിക്കാർ അണിനിരക്കുന്ന ടീമുമായി ഏറ്റുമുട്ടും. 40 വർഷം മുൻപുള്ള അതേ ഡിസൈൻ ജഴ്സിയിലാണ് പൊലീസ് ടീം ഇറങ്ങുക.
മലയാളികളുടെ മനസ്സ് കീഴടക്കുന്ന ഫുട്ബോൾ ടീം– അതായിരുന്നു ഡിജിപി എം.കെ.ജോസഫിന്റെയും ഡിഐജി ടി.പി.ഗോപിനാഥിന്റെയും ലക്ഷ്യം. അർപ്പണബോധവും ഫുട്ബോളിനെ അതിരറ്റു സ്നേഹിക്കുകയും ചെയ്ത ഒരുകൂട്ടം ചെറുപ്പക്കാർ ആ സ്വപ്നം യാഥാർഥ്യമാക്കി. 1992, 93 വർഷങ്ങളിൽ കേരളത്തിന് സന്തോഷ് ട്രോഫി ലഭിച്ചതിനു പിന്നിലും പൊലീസ് ടീമിലെ അംഗങ്ങളുടെ വലിയ പങ്കുണ്ടായിരുന്നു.. യു.ഷറഫലി (സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, കേരള പൊലീസ് ടീം മുൻ താരം)
English Summary:
Legendary Players Gather: Kerala police football team reunion tomorrow
TAGS
Sports
Malayalam News
Thiruvananthapuram News
Kerala Police
V Sivankutty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]