
സാവോപോളോ ∙ ബാല്യകാല ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബ്രസീലിയൻ പോളിസ്റ്റ ചാംപ്യൻഷിപ്പിൽ ബോട്ടഫെഗെയോടാണ് സാന്റോസ് 2–2 സമനില വഴങ്ങിയത്.
തന്റെ 33–ാം ജന്മദിനത്തിൽ ഗോൾ നേടാനാവാത്തതിനു പുറമേ കളിയിൽ ഫൗളേറ്റ് നെയ്മാർ നിലത്തുവീണതും സാന്റോസ് ആരാധകർക്ക് നിരാശയായി. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് ആയിട്ടാണ് നെയ്മാർ കളത്തിലിറങ്ങിയത്.
71–ാം മിനിറ്റിൽ നെയ്മാറെ ഫൗൾ ചെയ്തതിന് ബോട്ടഫെഗോ താരം വാലിസൻ ചുവപ്പു കാർഡ് കണ്ട് പുറത്തായതും സാന്റോസിന് മുതലെടുക്കാനായില്ല.
English Summary:
Santos VS Botafogo: Neymar’s Return to Santos Ends in a 2-2 Draw
TAGS
Sports
Brazil
Neymar
Malayalam News
Football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]