
ഹൽദ്വാനി ∙ ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം തേടി കേരളം ഇന്നിറങ്ങുന്നു. വൈകിട്ട് ആറിനു നടക്കുന്ന ഫൈനലിൽ എതിരാളികൾ ആതിഥേയരായ ഉത്തരാഖണ്ഡ്. 28 വർഷമായി ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിനു സ്വർണം നേടാനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലും സെമി ഫൈനലിലും കടുപ്പമേറിയ മത്സരങ്ങൾ കടന്നു ഫൈനലിലെത്തിയതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്.
ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ റണ്ണറപ്പായ ടീമിലെ ആരുമില്ലാതെയാണു കേരളം ദേശീയ ഗെയിംസിനെത്തിയത്.
ഹൽദ്വാനിയിൽ നിന്ന് 60 കിമീ അകലെ ജിം കോർബെറ്റ് പാർക്കിനു സമീപമുള്ള താമസ സ്ഥലത്തായിരുന്നു കേരള ടീമിന്റെ ഇന്നലത്തെ പരിശീലനം. സെമിഫൈനലിൽ പരുക്കേറ്റ മിഡ്ഫീൽഡർ എസ്.സെബാസ്റ്റ്യൻ ഫൈനലിൽ കളിക്കില്ല.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ താരങ്ങളുൾപ്പെട്ടതാണു ഉത്തരാഖണ്ഡ് ടീം. ഗോൾ കീപ്പർ അവിലാഷ് പോൾ, മിഡ്ഫീൽഡർ പ്രകാശ് സർക്കാർ എന്നിവർ ബംഗാൾ സ്വദേശികളാണ്. ഡിഫൻഡർ അഭിഷേക് റാവത്ത് ഡൽഹി സ്വദേശിയും.
English Summary:
Kerala Vs Uttarakhand, National Games 2025 Football Final – Live Updates
TAGS
Kerala football Team
Malayalam News
Uttarakhand
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]