![](https://newskerala.net/wp-content/uploads/2025/02/laya-famitha-1024x533.jpg)
ഹൽദ്വാനി ∙ ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് തയ്ക്വാൻഡോയിലെ വെങ്കലത്തിന്റെ ആശ്വാസം. വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമയാണു വെങ്കലം നേടിയത് (8.033 പോയിന്റ്). കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിക്കിന്റെയും കെ. രസ്നയുടെയും മകളാണ് ലയ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിഎ വിദ്യാർഥിനിയാണ്. സഹോദരി സെബ തയ്ക്വാൻഡോ പൂംസെ ഗ്രൂപ്പ് ഇനത്തിൽ മത്സരിക്കുന്നുണ്ട്. തയ്ക്വാൻഡോയിലെ അഭ്യാസ പ്രകടന മികവാണു പൂംസെ ഇനത്തിൽ വിലയിരുത്തുന്നത്. സ്വയം പ്രതിരോധ മുറകളിലൂന്നിയുള്ള അഭ്യാസങ്ങളാണു ലയ മത്സരവേദിയിൽ പ്രദർശിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]