മുംബൈ∙ ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനം ഏറ്റവുമധികം ചർച്ചയായ 2024ൽ, ലോകകപ്പ് ഉൾപ്പെടെ നേടി ഇന്ത്യ തിളങ്ങിയ ട്വന്റി20 ഫോർമാറ്റിൽ റൺവേട്ടക്കാരിൽ ഒന്നാമൻ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ലോകകപ്പ് ജേതാക്കളായ വർഷത്തിൽ, ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെയാണ് സഞ്ജു റൺവേട്ടക്കാരിൽ ഒന്നാമനായതെന്നതും ശ്രദ്ധേയം. 13 മത്സരങ്ങളിൽനിന്ന് 43.60 ശരാശരിയിൽ 436 റൺസ് അടിച്ചെടുത്താണ് സഞ്ജു ഒന്നാമനായത്.
രാജ്യാന്തര ട്വന്റി20യിൽ ആകെ മൂന്നു സെഞ്ചറികളാണ് പോയ വർഷം സഞ്ജു നേടിയത്. 111 റൺസാണ് ഉയർന്ന സ്കോർ. 12 ഇന്നിങ്സുകളിൽനിന്ന് 436 റൺസ് നേടി എന്നതിനേക്കാൾ, 180.16 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. മൂന്നു സെഞ്ചറിക്കു പുറമേ ഒരു അർധസെഞ്ചറിയും 2024ൽ സഞ്ജുവിന്റെ പേരിലുണ്ട്. ആകെ 35 ഫോറുകളും 31 സിക്സറുകളും സഞ്ജു നേടി.
അതേസമയം, ഒരു കലണ്ടർ വർഷം ഇന്ത്യൻ താരങ്ങളിൽ കൂടുതൽ ഡക്കുകളെന്ന നാണക്കേടും 2024ൽ സഞ്ജുവിന്റെ പേരിലുണ്ട്. അഞ്ച് മത്സരങ്ങളിലാണ് സഞ്ജു പൂജ്യത്തിനു പുറത്തായത്. 2024ൽ ഏറ്റവും കൂടുതൽ തവണ ഡക്കിനു പുറത്തായവരിൽ സംയുക്തമായി രണ്ടാമൻ കൂടിയാണ് സഞ്ജു.
ലോകകപ്പിൽ എല്ലാ മത്സരങ്ങളും കളിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 18 മത്സരങ്ങളിൽനിന്ന് 26.81 ശരാശരിയിൽ 429 റൺസുമായി രണ്ടാമതുണ്ട്. 11 മത്സരങ്ങളിൽനിന്ന് 42 ശരാശരിയിൽ 378 റൺസുമായി രോഹിത് ശർമയാണ് മൂന്നാമത്. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച രോഹിത്, കിരീടനേട്ടത്തിനു പിന്നാലെ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ട്വന്റി20യിൽനിന്ന് വിരമിച്ചിരുന്നു.
ഹാർദിക് പാണ്ഡ്യ (17 മത്സരങ്ങളിൽനിന്ന് 44 ശരാശരിയിൽ 352 റൺസ്), തിലക് വർമ (അഞ്ച് കളികളിൽനിന്ന് 102 ശരാശരിയിൽ 306 റൺസ്), ശിവം ദുബെ (15 മത്സരങ്ങളിൽനിന്ന് 32.88 ശരാശരിയിൽ 296 റൺസ്) എന്നിവരാണ് മൂന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
English Summary:
Sanju Samson: Top T20I Run-Scorer from India in 2024 Despite World Cup Absence
TAGS
Indian Cricket Team
Sanju Samson
Suryakumar Yadav
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]