കൊച്ചി ∙ ‘മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ പറ്റുമോ !’ സംഘാടകരുടെ ആവശ്യം അതായിരുന്നെങ്കിലും കമന്റേറ്റർ നിരസിച്ചു. വീണ്ടും ഉച്ചത്തിൽ തന്നെ അനൗൺസ്മെന്റ്! വിദ്യാർഥികൾക്ക് കുടിവെള്ളം എത്തിക്കാനാണ് ഈ പെടാപ്പാട്. സംഭവം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഖോഖൊ മത്സരത്തിനിടെ.
ചുട്ടുപൊള്ളുന്ന വെയിലിൽ ആദ്യ പകുതി ഓടി മടുത്തെത്തിയ വിദ്യാർഥികൾക്ക് കുടിക്കാൻ വെള്ളമില്ല. മത്സരാർഥികൾക്ക് കുടിക്കാൻ വെള്ളമെത്തിക്കണമെന്ന അനൗൺസ്മെന്റ് തുടക്കം മുതൽ ഗ്രൗണ്ടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കേൾക്കാമെങ്കിലും വെൽഫെയർ കമ്മിറ്റി മാത്രം കേട്ടില്ല. അവർകൂടി കേൾക്കട്ടെ എന്ന നിലയ്ക്ക് കമ്മിറ്റിയുടെ പേരു പറഞ്ഞ് മറ്റൊരു അനൗൺസ്മെന്റ്.
രണ്ടാം പകുതി തുടങ്ങാൻ വിസിൽ അടിച്ചിട്ടും കുട്ടികൾക്ക് വെള്ളമെത്തിയില്ല. സഹികെട്ട കമന്റേറ്റർ പറഞ്ഞു: ‘ദയവു ചെയ്ത് കുട്ടികൾക്ക് കുടിവെള്ളമെത്തിക്കൂ. ഇതു വളരെ മോശമാണ് മൈക്കിലൂടെ പറയുന്നത്’. തുടർന്ന് രണ്ടു ടീമിലെയും താരങ്ങൾക്ക് കുടിവെള്ളമെത്തി.
English Summary:
Khokho contestants without water to drink
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]