
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടു റൺസിന്റെ ഇടവേളയിൽ രണ്ടു വിക്കറ്റെടുത്ത് ഞെട്ടിച്ച കേരളത്തിനെതിരെ, ഇന്ത്യൻ താരം നിതീഷ് റാണയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിന്റെ തിരിച്ചടി. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 29 റൺസ് എന്ന നിലയിലായിരുന്ന ഉത്തർപ്രദേശിനെ, 30 റൺസിൽ എത്തുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് കേരളം തളച്ചത്.
ഇതിനു പിന്നാലെ നാലാമനായി ക്രീസിലെത്തിയ നിതീഷ് റാണ, ഇരട്ട ഫോറും സിക്സറുമായി പോരാട്ടം കേരള ക്യാംപിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ്, 22 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്. ഓപ്പണർ മാധവ് കൗശിക് 55 പന്തിൽ രണ്ടു ഫോർ സഹിതം 13 റൺസോടെയും നിതീഷ് റാണ 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസോടെയും ക്രീസിലുണ്ട്.
ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആര്യൻ ജുയൽ (23), പ്രിയം ഗാർഗ് (1) എന്നിവരാണ് ഉത്തർപ്രേദശ് നിരയിൽ പുറത്തായത്. 57 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത ആര്യൻ ജുയലിനെ ജലജ് സക്സേന ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
രണ്ടു പന്തിൽ ഒരു റണ്ണെടുത്ത പ്രിയം ഗാർഗിനെ കെ.എം. ആസിഫ് ബാബ അപരാജിന്റെ കൈകളിലെത്തിച്ചു.
തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് നേടിയ കേരളം മൂന്നാം സ്ഥാനത്താണ്.
5 പോയിന്റുമായി യുപി അഞ്ചാമതും. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.
English Summary:
Kerala vs Uttar Pradesh, Ranji Trophy 2024-25 Elite Group C Match, Day 1 – Live Cricket Score
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]