
ജംഷഡ്പുർ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് 5–1ന്റെ കൂറ്റൻ ജയം. ജംഷഡ്പുരിന്റെ സ്വന്തം മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇർഫാൻ യദ്വദ് (22), കൊന്നോർ ഷീൽഡ്സ് (24), വിൽമർ ജോർദാൻ ഗിൽ (54), ലൂകാസ് ബ്രാംബില്ല (71) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.
ജംഷഡ്പുർ താരം പ്രതിക് ചൗധരി സെൽഫ് ഗോൾ വഴങ്ങി. ഹാവി ഹെർണാണ്ടസിന്റെ (81) വകയായിരുന്നു ആതിഥേയരുടെ ആശ്വാസ ഗോൾ.
English Summary:
Chennaiyin FC defeated Jamshedpur FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]