
ഗ്വാളിയർ (മധ്യപ്രദേശ്) ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ ഇന്ന് രണ്ട് യുവതാരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. മയാങ്ക് യാദവ്, നിതീഷ് റെഡ്ഡി എന്നിവർക്കാണ് അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്.
ഇതിനു മുൻപ് 23 വയസ്സിനു താഴെയുള്ള രണ്ട് താരങ്ങൾ ഇന്ത്യൻ ജഴ്സിയിൽ ഒരേ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത് 2016ലാണ്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിൽ ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവരാണ് അരങ്ങേറിയത്. മൂന്നു പേസർമാരും രണ്ടു സ്പിന്നർമാരുമായാണ് ബംഗ്ലദേശിന്റെ പടയൊരുക്കം.
∙ ടീമുകൾ ഇങ്ങനെ
ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നിതീഷ് റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മയാങ്ക് യാദവ്
ബംഗ്ലദേശ്: ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), പർവേസ് ഹുസൈൻ ഇമോൻ, നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൗഹീദ് ഹൃദോയ്, മഹ്മൂദുല്ല, ജാകർ അലി, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, ഷോറിഫുൽ ഇസ്ലാം
∙ സച്ചിനെ ഓർമിപ്പിച്ച് ഗ്വാളിയർ
ഗ്വാളിയർ എന്നു കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിലേക്ക് ഇരമ്പിയെത്തുക ക്രിക്കറ്റിന്റെ മഹാരാജാവായ സച്ചിൻ തെൻഡുൽക്കറുടെ പേരാണ്. അതുവരെ ക്രിക്കറ്റ് ലോകം അസാധ്യമെന്നു ലോകം കരുതിയ ഏകദിന ക്രിക്കറ്റിലെ ഇരട്ട സെഞ്ചറിയെന്ന കൊടുമുടി, സച്ചിൻ കീഴടക്കിയത് ഇവിടെ വച്ചാണ്. 14 വർഷം മുൻപ്, സച്ചിന്റെ അമാനുഷിക പ്രകടനത്തിലൂടെ ക്രിക്കറ്റിന്റെ ചരിത്രഭൂമിയായി മാറിയ ഗ്വാളിയർ നഗരം അതിനുശേഷം ആദ്യമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് വീണ്ടും പാഡ് കെട്ടിയിറങ്ങുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ അമ്മ ഫ്ലാറ്റിൽ മരിച്ച നിലയിൽ; കഴുത്തു മുറിച്ച് ജീവനൊടുക്കിയെന്ന് സംശയം, അന്വേഷണം2010 ഫെബ്രുവരിയിൽ ഗ്വാളിയറിലെ ക്യാപ്റ്റൻ രൂപ് സിങ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിലായിരുന്നു സച്ചിന്റെ ചരിത്രനേട്ടം. രൂപ് സിങ് സ്റ്റേഡിയത്തിലെ അവസാന രാജ്യാന്തര മത്സരവും അതായിരുന്നു. ഗ്വാളിയറിൽ പുതുതായി നിർമിച്ച മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.
∙ സഞ്ജു ഓപ്പണർ
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ടീമിലുൾപ്പെട്ടവരെ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം അവസരമായത് ഐപിഎലിലൂടെ മികവ് കാട്ടിയ യുവതാരങ്ങൾക്കാണ്. പേസർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇതിൽ രണ്ടു പേർക്ക് അരങ്ങേറ്റത്തിന് അവസരവും കിട്ടി. ജൂലൈയിൽ സിംബാബ്വെയ്ക്കെതിരെ സെഞ്ചറി നേടി ട്വന്റി20യിൽ വരവറിയിച്ച അഭിഷേക് ശർമ ടീമിലുണ്ട്. പരുക്കേറ്റ ശിവം ദുബെയ്ക്കു പകരം തിലക് വർമയെ ടീമിലുൾപ്പെടുത്തി.
അഭിഷേകും സഞ്ജു സാംസണും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് മത്സരത്തിന്റെ തലേന്നു മാധ്യമങ്ങളെ കണ്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു കഴിഞ്ഞു.
English Summary:
India vs Bangladesh, 1st T20I – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]