
കൊച്ചി ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ട ഫൈനൽ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന വനിതാ ഫൈനലിൽ നിലവിലെ ജേതാക്കളായ തിരുവനന്തപുരം പാലക്കാടിനെ നേരിടും. പുരുഷവിഭാഗം ഫൈനൽ നിലവിലെ ജേതാക്കളായ എറണാകുളവും തിരുവനന്തപുരവും തമ്മിലാണ്.
വനിതാ സെമിയിൽ കോട്ടയത്തെയാണു തിരുവനന്തപുരം തോൽപിച്ചത് (80–44). തിരുവനന്തപുരത്തിനായി ഇന്ത്യൻ താരം അനീഷ ക്ലീറ്റസ് 28 പോയിന്റും ആർ. ശ്രീകല 22 പോയിന്റും കോട്ടയത്തിനായി അക്ഷയ ഫിലിപ് 22 പോയിന്റും നേടി. ആലപ്പുഴയെ മറികടന്നാണു പാലക്കാട് വനിതകൾ ഫൈനലിലെത്തിയത് (57–48). വി.ജെ.ജയലക്ഷ്മി 28 പോയിന്റുമായി വിജയ ശിൽപിയായി.
പുരുഷ വിഭാഗത്തിൽ 79–47നു തൃശൂരിനെ തോൽപിച്ചാണു തിരുവനന്തപുരം ഫൈനലിലെത്തിയത്. എ.എസ്.ശരത്താണ് (16) ടോപ് സ്കോറർ. എറണാകുളം പുരുഷ ടീം സെമിയിൽ കോട്ടയത്തെ മറികടന്നു (83–59). ടി.എം.റിയാസാണ് (20) ടോപ് സ്കോറർ. വനിതാ ഫൈനൽ വൈകിട്ട് 4നും പുരുഷ ഫൈനൽ 5.30നും നടക്കും. മൂന്നാം സ്ഥാന മത്സരത്തിൽ വനിതകളിൽ കോട്ടയം ആലപ്പുഴയെയും പുരുഷൻമാരിൽ തൃശൂർ കോട്ടയത്തെയും നേരിടും.
English Summary:
State senior Basketball final today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]