
വെല്ലുവിളികൾ നിറഞ്ഞ പിച്ചിൽ, സമ്മർദത്തിൽ മുങ്ങിക്കുളിച്ച നേരത്ത് ഒരിക്കൽക്കൂടി വിരാട് കോലി ഇന്ത്യയുടെ രക്ഷകനായി! മത്സരം വലുതാകുമ്പോൾ, സാഹചര്യം എതിരാകുമ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നതു കോലിയുടെ പതിവാണ്.
അതു നോക്കൗട്ട് മത്സരമാണെങ്കിൽ ആവേശം അൽപംകൂടി കൂടുമെന്നു ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്നിങ്സ് വീണ്ടും തെളിയിക്കുന്നു.
∙ സ്ട്രൈക്ക് റേറ്റ്; സ്ട്രൈക്ക് റൊട്ടേഷൻ
84 റൺസിൽ 56 സിംഗിൾസും 4 ഡബിളും. ബൗണ്ടറിയിലൂടെ നേടിയത് 20 റൺസ് മാത്രം. ട്വന്റി20 ക്രിക്കറ്റിന്റെ അതിപ്രസരം ബാറ്റിങ് സമവാക്യങ്ങൾ മാറ്റിയെഴുതുന്ന ഇക്കാലത്ത് ഇങ്ങനെയൊരു ഇന്നിങ്സ് പലർക്കും ദഹിക്കില്ല. ഏകദിന ക്രിക്കറ്റിൽ പോലും 100നു മുകളിൽ ബാറ്റിങ് സ്ട്രൈക്ക് റേറ്റ് വേണമെന്ന് വാശിപിടിക്കുന്ന കാലത്ത് 98 പന്തിൽ 85.71 സ്ട്രൈക്ക് റേറ്റിലാണ് കോലി ബാറ്റിങ് പൂർത്തിയാക്കിയത്.
എന്നിട്ടും ഈ ‘മെല്ലപ്പോക്ക്’ ഇന്നിങ്സിനെ ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൊന്നായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സമ്മർദവും കോലിയുടെ ഇന്നിങ്സിനു തിളക്കം കൂട്ടി.
ബാറ്റിങ് വിഷമകരമായ ദുബായ് പിച്ചിൽ ടൂർണമെന്റിലെ ഏറ്റവുമുയർന്ന ടോട്ടലാണ് പിന്തുടർന്നു ജയിക്കാനായി ഇന്ത്യയ്ക്കു മുന്നിലേക്ക് ഓസ്ട്രേലിയ വച്ചത്. തുടക്കത്തിൽ തന്നെ രണ്ടു ഓപ്പണർമാരെയും നഷ്ടപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലുമായി.
അവിടെ നിന്നാണ് സിംഗിളും ഡബിളുമായി, കൃത്യമായ സ്ട്രൈക്ക് റൊട്ടേഷനോടെ വിരാട് കോലി, ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് റൺചേസ് നടത്തിയത്. മധ്യ ഓവറുകളിൽ ഓസീസ് സ്പിന്നർമാർക്കു വിക്കറ്റ് നൽകാതെ ബാറ്റു ചെയ്യുകയെന്ന വെല്ലുവിളിയെയും കോലി വിജയകരമായി അതിജീവിച്ചു. സ്പിന്നർമാരെ പ്രതിരോധിച്ചു കളിക്കുമ്പോഴും വീണു കിട്ടുന്ന മോശം പന്തുകൾ കോലി ബൗണ്ടറി കടത്തി.
∙ നോക്കൗട്ട് സ്റ്റാർ
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ഫോമിൽ കളിച്ച്, നോക്കൗട്ട് മത്സരങ്ങളിലേക്ക് എത്തുമ്പോൾ കളി മറക്കുന്ന പതിവ് ലോക ക്രിക്കറ്റിലെ പല സൂപ്പർ താരങ്ങൾക്കുമുണ്ട്. എന്നാൽ ഈ കാര്യത്തിലും കോലി വ്യത്യസ്തനാണ്. ഐസിസി ഏകദിന ടൂർണമെന്റുകളുടെ നോക്കൗട്ട് റൗണ്ടിൽ 13 മത്സരങ്ങളിൽ നിന്ന് 48.18 ശരാശരിയിൽ 530 റൺസാണ് കോലിയുടെ നേട്ടം. ഇതിൽ ഒരു സെഞ്ചറിയും 4 അർധ സെഞ്ചറിയുമുണ്ട്. ഇന്ത്യ ഒടുവിൽ കളിച്ച 5 ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ 4 അർധ സെഞ്ചറിയും ഒരു സെഞ്ചറിയും കോലിക്കുണ്ട്.
English Summary:
Virat Kohli: Virat Kohli’s exceptional performance under pressure highlights his knockout-stage dominance. His consistent brilliance in ICC tournaments, marked by crucial innings in semi-finals and finals, solidifies his status as a true legend.
TAGS
Champions Trophy Cricket 2025
Virat Kohli
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]