
ദുബായ് ∙ അംപയർമാരുടെ ഐസിസി എലീറ്റ് പാനലിലെ ഏക ഇന്ത്യക്കാരനായ നിതിൻ മേനോൻ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനില്ല. ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് വരുന്നതിന് വ്യക്തിപരമായ കാരണങ്ങളാൽ നിതിൻ മേനോൻ അസൗകര്യം അറിയിച്ചെന്ന് ഐസിസി വ്യക്തമാക്കി. മുൻ ഇന്ത്യൻ പേസ് ബോളറും നിലവിൽ മാച്ച് റഫറിയുമായ ജവഗൽ ശ്രീനാഥും ചാംപ്യൻസ് ട്രോഫി ഒഴിവാക്കുമെന്നാണ് വിവരം. ഈ മാസം 19 മുതലാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് തുടക്കമാകുക.
മത്സരങ്ങൾക്ക് നിഷ്പക്ഷ അംപയർമാർ വേണമെന്ന നിബന്ധന പ്രകാരം ദുബായിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾ നിതിന് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല. ബാക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് പാക്കിസ്ഥാനായതിനാൽ, നിതിൻ മേനോൻ ടൂർണമെന്റിൽനിന്നു തന്നെ പിൻമാറുകയായിരുന്നുവെന്നാണ് വിവരം.
ടൂർണമെന്റിൽനിന്ന് ഒഴിവാക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടതായി ശ്രീനാഥും പ്രതികരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് നാഗ്പുരിലുള്ള ശ്രീനാഥ്, ചാംപ്യൻസ് ട്രോഫിയിൽനിന്ന് ലീവ് അനുവദിക്കണമെന്ന് ഐസിസിയോട് അഭ്യർഥിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഇന്ത്യയിൽനിന്ന് മാച്ച് റഫറിമാരുടെ എലൈറ്റ് പാനലിൽ അംഗമായ ഏക ഇന്ത്യക്കാരനാണ് ജവഗൽ ശ്രീനാഥ്. അംപയർമാരുടെ എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരനാണ് നിതിൻ മേനോന്. നേരത്തേ, പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനെ തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു.
English Summary:
Nitin Menon withdraws from the Champions Trophy due to personal reasons. The ICC Elite Panel umpire’s unavailability affects India’s matches in Dubai, necessitating neutral officiating.
TAGS
International Cricket Council (ICC)
Cricket
Champions Trophy Cricket 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]