
നാഗ്പുർ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനു മുൻപുള്ള ‘ മാതൃകാ പരീക്ഷയായ’ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് നാഗ്പുരിൽ ഇറങ്ങും. ടൂർണമെന്റ് 19ന് ആരംഭിക്കാനിരിക്കെ, ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനത്തിനനുസരിച്ചാകും ചാംപ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമിനെ ഇന്ത്യ തീരുമാനിക്കുക. ഇക്കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ടിനെ 4–1ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഏകദിന പരമ്പരയ്ക്കായി ഇന്ത്യ ഇറങ്ങുന്നത്.
മറുവശത്ത്, ചാംപ്യൻസ് ട്രോഫി ഒരുക്കങ്ങൾക്കായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിന് ട്വന്റി20 പരമ്പരയേൽപിച്ച ക്ഷീണം മറികടക്കണമെങ്കിൽ ഏകദിന പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ. മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം.
∙ വെൽക്കം ബാക്ക് കോലി, രോഹിത്
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും പിന്നാലെ നടന്ന രഞ്ജി ട്രോഫി മത്സരത്തിലും നിറംമങ്ങിയ സീനിയർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ചാംപ്യൻസ് ട്രോഫിക്കു മുൻപ് ഫോം തിരിച്ചുപിടിക്കാനുള്ള അവസാന അവസരമാണ് ഇംഗ്ലണ്ട് പരമ്പര.
2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോറർമാരായിരുന്ന ഇരുവരും പിന്നീട് നാട്ടിൽ ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ല. ഏകദിന ജഴ്സിയിൽ ഇരുവരും തിരിച്ചെത്തുമ്പോൾ നഷ്ടപ്പെട്ട ഫോമും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
∙ പന്തോ രാഹുലോ ?
ഇന്ത്യൻ ചാംപ്യൻസ് ട്രോഫി ടീമിൽ ഒന്നാം വിക്കറ്റ് കീപ്പർ ആരാകുമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ലഭിക്കും. നിലവിൽ ഋഷഭ് പന്തും കെ.എൽ.രാഹുലുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
ഇവരിൽ ഒരാൾ ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോൾ അടുത്തയാൾ സ്പെഷലിസ്റ്റ് ബാറ്ററുടെ റോളിലേക്കു മാറേണ്ടിവരും. ഇനി ടീമിൽ ഓൾറൗണ്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചാൽ സ്പെഷലിസ്റ്റ് ബാറ്റർ പുറത്തിരിക്കേണ്ടിവരും.
ഇംഗ്ലണ്ട് പരമ്പരയ്ക്കു മുൻപായി നടത്തിയ ഫോട്ടോഷൂട്ടിൽ പോസ് ചെയ്യുന്ന ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. പുതിയ ജഴ്സിയിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.
∙ വരുണിന്റെ വരവ്
ട്വന്റി20 പരമ്പരയിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പ്രകടനത്തിന്റെ ബലത്തിൽ ഏകദിന പരമ്പരയിൽ അവസരം ലഭിച്ച സ്പിന്നർ വരുൺ ചക്രവർത്തി ടീമിൽ ഇടംപിടിച്ചേക്കും. ഏകദിന പരമ്പരയിൽ മികവു തെളിയിച്ചാൽ ചാംപ്യൻസ് ട്രോഫിയിലേക്കും വരുണിനെ പരിഗണിക്കാൻ സിലക്ടർമാർ മടിച്ചേക്കില്ല.
വരുൺ ടീമിൽ എത്തിയതോടെ കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവരിൽ ഒരാൾ ടീമിനു പുറത്തുപോകും.
∙ ബുമ്ര ഇല്ലാതെ
ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ചാംപ്യൻസ് ട്രോഫി ടീമിലും ബുമ്ര ഉണ്ടാകുമോ എന്നു സംശയമാണ്.
ബുമ്രയുടെ പരുക്ക് ടീം മാനേജ്മെന്റ് നിരീക്ഷിച്ചു വരികയാണെന്നും ചാംപ്യൻസ് ട്രോഫിക്കു മുൻപ് ബുമ്ര ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് ഷമി, അർഷ്ദീപ് സിങ് എന്നിവർക്കാകും പേസ് വിഭാഗത്തിന്റെ ചുമതല.
English Summary:
India vs England, 1st ODI – Live Updates
TAGS
England Cricket Team
Indian Cricket Team
Virat Kohli
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]