
കോഴിക്കോട്∙ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോളർ വി.പി.സത്യന്റെ പത്നി പി.പി. അനിത ജില്ലാ സ്പോർട്സ് കൗൺസിൽനിന്നു വിരമിച്ചു. 17 വർഷത്തെ സേവനത്തിനുശേഷമാണ് യുഡി ക്ലർക്ക് തസ്തികയിൽനിന്ന് വിരമിച്ചത്. അനിതയ്ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയയപ്പ് നൽകി. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി ദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അധ്യക്ഷനായിരുന്നു. കെ.ജ.മത്തായി, ഡോ.റോയ് ജോൺ, ടി.എം.അബ്ദുറഹിമാൻ, ഇ.കോയ, വി.എം മോഹനൻ, കെ.രാമദാസ്, എം.ഹാരിസ്, പി.ടി.സുന്ദരൻ, എ.മുസഹാജി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്, ജില്ലാ സ്പോർട്സ് ഓഫിസർ കെ.പി.വിനിഷ് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
P.P. Anita, Wife of Football Legend V.P. Sathyan, Retires from Kozhikode Sports Council
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]