
ദുബായ്∙ ഗ്രൗണ്ട് ഏതുമാകട്ടെ, എതിരാളി ആരുമാകട്ടെ, പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സമ്മർദവും എങ്ങനെ വേണമെങ്കിലും ആയിക്കോള്ളട്ടെ, റൺ ചേസുകളിൽ വിരാട് കോലിയെന്ന ചേസ് മാസ്റ്ററുടെ തട്ട് താണുതന്നെയിരിക്കും ! ബാറ്റിങ് ദുഷ്കരമായ ദുബായ് പിച്ചിൽ പൊരുതിക്കളിച്ച വിരാട് കോലിയുടെ (98 പന്തിൽ 84) ബലത്തിലാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യൻ ടീമിന്റെ വിജയമാർച്ച്. ഇതിനിടെ, ഏകദിന ക്രിക്കറ്റിൽ റൺ ചേസുകളിൽ 8000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായി വിരാട് കോലി മാറി. 159 ഇന്നിങ്സുകളിൽ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കറാണ് (8720 റൺസ്) ഈ നേട്ടം കൈവരിച്ച ആദ്യ താരം.
ലോകകപ്പും ചാംപ്യൻസ് ട്രോഫിയും ഉൾപ്പെടെയുള്ള ഐസിസി ഏകദിന ടൂർണമെന്റുകളുടെ നോക്കൗട്ടിൽ, ഓസീസിനെതിരെ ഏതൊരു ടീമും പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറെന്ന സ്വന്തം റെക്കോർഡ് ഇതോടെ ഇന്ത്യ ഒന്നുകൂടി പുതുക്കുകയും ചെയ്തു. 2011ലെ ഏകദിന ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യ 261 റൺസ് പിന്തുടർന്നു ജയിച്ചതാണ് ഓസീസിനെതിരെ നോക്കൗട്ടുകളിലെ ഉയർന്ന റൺചേസ്. ഇത്തവണ അത് 265 റൺസാക്കി ഉയർത്തിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ സെമി പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെ 4 വിക്കറ്റിനാCd രോഹിത് ശർമയും സംഘവും കീഴടക്കിയത്. ഇതോടെ മുന്നിൽ തുറന്നത് തുടർച്ചയായ രണ്ടാം ചാംപ്യൻസ് ട്രോഫി ഫൈനലിലേക്കുള്ള വഴി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ഇന്ത്യ മറികടന്നു. 9ന് ദുബായിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സര വിജയിയെ ഇന്ത്യ നേരിടും.
∙ ഇന്ത്യൻ തേരോട്ടം
ചേസിങ് എങ്ങനെ അനായാസമാക്കാം എന്നുള്ളതിന്റെ മാസ്റ്റർ ക്ലാസ് ആയിരുന്നു വിരാട് കോലിയുടെ നേതൃത്വത്തിൽ ഓസീസിനെതിരായ ഇന്ത്യയുടെ ബാറ്റിങ്. 265 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ടീം ഇന്ത്യയ്ക്ക് സ്കോർ 30 നിൽക്കെ ഓപ്പണർ ശുഭ്മൻ ഗില്ലിനെ (11 പന്തിൽ 8) നഷ്ടമായി. പ്രതീക്ഷയോടെ തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയും (29 പന്തിൽ 28) വീണതോടെ ഇന്ത്യ പതറി.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി – ശ്രേയസ് അയ്യർ (62 പന്തിൽ 45) സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഓസീസ് സ്പിന്നർമാരെ ക്ഷമയോടെ നേരിട്ട ഇരുവരും സിംഗിളും ഡബിളുമായി സ്കോറിങ് താഴെപ്പോകാതെ നോക്കി. മൂന്നാം വിക്കറ്റിൽ 111 പന്തിൽ 91 റൺസാണ് ഇരുവരും ചേർന്നു നേടിയത്. സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ ആദം സാംപയ്ക്കു മുന്നിൽ ശ്രേയസ് വീണതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി.
തൊട്ടുപിന്നാലെ എത്തിയ അക്ഷർ പട്ടേൽ (30 പന്തിൽ 27) ആക്രമിച്ചു കളിച്ച് റൺ നിരക്ക് ഉയർത്തിയെങ്കിലും നേഥൻ എല്ലിസിന്റെ മനോഹരമായ ഒരു പന്ത് അക്ഷറിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന വിരാട് കോലി സ്കോർ ബോർഡ് പതിയെ മുന്നോട്ടുനീക്കിക്കൊണ്ടിരുന്നു. അക്ഷറിനു പിന്നാലെയെത്തിയ കെ.എൽ.രാഹുലിന്റെ (34 പന്തിൽ 42 നോട്ടൗട്ട്) പിന്തുണ കൂടി ലഭിച്ചതോടെ കോലിക്ക് കാര്യങ്ങൾ എളുപ്പമായി. ഇരുവരും മറ്റു പരുക്കുകളില്ലാതെ ഇന്ത്യയെ വിജയത്തിൽ എത്തിക്കുമെന്നു തോന്നിച്ചെങ്കിലും തന്റെ 52–ാം ഏകദിന സെഞ്ചറിക്ക് 16 റൺസ് അകലെ കോലിയെ വീഴ്ത്തിയ സാംപ ഇന്ത്യയെ ഞെട്ടിച്ചു.
കോലിക്കു പകരമെത്തിയ ഹാർദിക് പാണ്ഡ്യയെ (24 പന്തിൽ 28) കൂട്ടുപിടിച്ച് രാഹുൽ ഇന്നിങ്സ് മുന്നോട്ടുനീക്കിയെങ്കിലും ജയത്തിന് 6 റൺസ് അകലെ ഹാർദിക്കിനെ എല്ലിസ് വീഴ്ത്തി. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജയെ (2 നോട്ടൗട്ട്) ഒപ്പം കൂട്ടി രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
∙ പൊരുതി ഓസീസ്
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ കൂപ്പർ കോൺലിയെ (0) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് (33 പന്തിൽ 39)– സ്റ്റീവ് സ്മിത്ത് (96 പന്തിൽ 73) സഖ്യം 32 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്ത് ഓസീസിന്റെ അടിത്തറ ശക്തമാക്കി. ഹെഡിനെ വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പിന്നാലെ നന്നായി തുടങ്ങിയ മാർനസ് ലബുഷെയ്നെയും (36 പന്തിൽ 29) ജോഷ് ഇംഗ്ലിസിനെയും (12 പന്തിൽ 11) പുറത്താക്കിയ രവീന്ദ്ര ജഡേജ മത്സരത്തിൽ ഇന്ത്യയുടെ പിടിമുറുക്കി. അഞ്ചാം വിക്കറ്റിൽ അർധ സെഞ്ചറി കൂട്ടുകെട്ട് (54) ഉയർത്തിയ അലക്സ് ക്യാരി ( 57 പന്തിൽ 61)– സ്മിത്ത് സഖ്യമാണ് മത്സരം വീണ്ടും ഓസ്ട്രേലിയയുടെ വരുതിയിലാക്കിയത്.
സ്മിത്തിനെ ഷമി ക്ലീൻ ബോൾഡ് ആക്കിയെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോറിങ്ങിന് വേഗം കൂട്ടിയ ക്യാരി ടീം ടോട്ടൽ 264ൽ എത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:
Virat Kohli: Virat Kohli’s masterful innings led India to victory in the Champions Trophy semi-final against Australia. His outstanding performance, along with crucial contributions from other players, secured India’s place in the final.
TAGS
Champions Trophy Cricket 2025
Virat Kohli
Rohit Sharma
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]