![](https://newskerala.net/wp-content/uploads/2025/02/rohit-sharma-press-conference-1024x533.jpg)
നാഗ്പുർ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയപ്പോൾ വിരമിക്കൽ അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചതിന് കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ചാംപ്യൻസ് ട്രോഫിയും നടക്കാനിരിക്കെ, തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിന് എന്തു പ്രസക്തിയാണുള്ളതെന്ന് രോഹിത് ചോദിച്ചു. കരിയറിൽ ഇതിനു മുൻപും ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ രോഹിത്, പിന്നിലേക്കല്ല മുന്നിലേക്കാണ് താൻ നോക്കുന്നതെന്നും വിശദീകരിച്ചു.
‘‘ചാംപ്യൻസ് ട്രോഫിയും മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയും മുന്നിൽ നിൽക്കെ ഞാൻ എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് ഇവിടെ എങ്ങനെയാണ് പ്രസക്തമാകുന്നത്? എന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു വർഷങ്ങളായി ഇവിടെ നടക്കുന്നതാണ്. അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളേക്കുറിച്ച് വിശദീകരിക്കാനല്ല ഞാൻ ഇപ്പോൾ ഇവിടെയിരിക്കുന്നത്’ – രോഹിത് പറഞ്ഞു.
‘‘എന്നെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളും അതിനു ശേഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിയുമാണ് പ്രധാനപ്പെട്ടത്. ഈ മത്സരങ്ങളിലാണ് എന്റെ പൂർണ ശ്രദ്ധ. അതിനു ശേഷം എന്തു സംഭവിക്കുന്നുവെന്ന് പിന്നീട് നോക്കാം’ – രോഹിത് പറഞ്ഞു.
‘‘ഇത് തികച്ചും വ്യത്യസ്തമായ ഫോർമാറ്റാണ്. ക്രിക്കറ്റ് താരങ്ങളാകുമ്പോൾ കരിയറിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. എന്റെ കരിയറിൽ പലതവണ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. ഇതൊന്നും എന്നെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ഓരോ ദിവസവും ഓരോ പരമ്പരയും പുതിയതായാണ് ഞങ്ങൾ കാണുന്നത്’ – രോഹിത് വിശദീകരിച്ചു.
Rohit Sharma Cooked His Haters 😂❤️ pic.twitter.com/dwfJtnk6nQ
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) February 5, 2025
‘‘നിലവിൽ മുന്നിലുള്ള വെല്ലുവിളികളെയാണ് ഞാൻ ഉറ്റുനോക്കുന്നത്. അല്ലാതെ മുൻപ് എന്തു സംഭവിച്ചു എന്നതല്ല. നിലവിൽ പഴയ കാര്യങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കേണ്ട ഒരു സാഹചര്യവും എനിക്കു മുന്നിലില്ല. എന്താണ് മുന്നിലുള്ളത് എന്ന് ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനം. ഏറ്റവും മികച്ച രീതിയിൽ ഈ പരമ്പര തുടങ്ങാനാണ് ശ്രമം’ – രോഹിത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നാഗ്പുരിലാണ് നടക്കുക. ഫെബ്രുവരി 12ന് നടക്കുന്ന മൂന്നാം ഏകദിനത്തോടെ പരമ്പര പൂർണമാകും. അതിനുശേഷം ഫെബ്രുവരി 19ന് ചാംപ്യൻസ് ട്രോഫിക്ക് പാക്കിസ്ഥാനിൽ തുടക്കമാകും. പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു.
English Summary:
Rohit Sharma Furious Over Poor Form Query, Breaks Silence On Retirement Rumours After CT 2025
TAGS
Indian Cricket Team
England Cricket Team
Rohit Sharma
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]