നാഗ്പുർ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ മാറ്റത്തിനു പിന്നിൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകൻ രോഹിത് ശർമയാണെന്ന അഭിപ്രായവുമായി ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ. 2023ലെ ഏകദിന ലോകകപ്പിൽ ഓപ്പണറായെത്തി നിർഭയം ആക്രമണോത്സുകതയോടെ ബാറ്റേന്തിയ രോഹിത് ശർമയാണ് ടീമിന്റെ ഇപ്പോഴത്തെ മാറ്റങ്ങൾക്കു പിന്നിലെന്നാണ് ഇംഗ്ലണ്ട് നായകന്റെ നിലപാട്. രോഹിത്തിന്റെ അതേ ശൈലി പിന്തുടരാനാണ് ഇംഗ്ലണ്ട് ടീമിനും താൽപര്യമെന്ന് ബട്ലർ വ്യക്തമാക്കി. ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ്, ടീമിന്റെ മാറ്റത്തിന്റെ എല്ലാ ‘ക്രെഡിറ്റും’ ബട്ലർ രോഹിത്തിനു നൽകിയത്.
‘‘കഴിഞ്ഞ ഏകദിന ലോകകപ്പ് തന്നെ നോക്കൂ. ഫൈനലിലെത്തിയ രണ്ടു ടീമുകളും വളരെ ക്രിയാത്മകമായും ആക്രമണോത്സുകതയോടെയുമാണ് കളിച്ചത്. അന്ന് ട്രാവിസ് ഹെഡിന്റെ അസാമാന്യ പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. അത്തരം സമീപനങ്ങളും രാജ്യാന്തര ക്രിക്കറ്റിൽ വിജയകരമാകുമെന്ന് വ്യക്തമായല്ലോ.
‘‘ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ രോഹിത് ശർമയുടെ പ്രകടനവും തീർച്ചയായും ശ്രദ്ധ അർഹിക്കുന്നുണ്ട്. ലോകകപ്പിൽ ഓപ്പണറായി വന്ന് ആക്രമിച്ചു കളിച്ച രോഹിത്താണ് ഇന്ത്യൻ ക്രിക്കറ്റിനെ അത്തരമൊരു ശൈലിയിലേക്ക് നയിച്ചത്. ഞങ്ങൾക്കും അതേ ശൈലിയിൽ കളിക്കാനാണ് ഇഷ്ടം’ – ബട്ലർ പറഞ്ഞു.
ട്വന്റി20 പരമ്പര 4–1ന് കൈവിട്ടെങ്കിലും, ഏകദിനത്തിലേക്കു വരുമ്പോവ് വ്യക്തമായ ഗെയിം പ്ലാനുണ്ടെങ്കിൽ മത്സരം ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബട്ലർ വ്യക്തമാക്കി.
‘‘ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച് എതിരാളികളുടെ മേൽ സമ്മർദ്ദം ചെലുത്താനാണ് ഞങ്ങളുടെ ശ്രമം. ബോളിങ്ങിലും നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തേണ്ടതുണ്ട്. കുറച്ചുസമയം ക്രീസിൽ നിൽക്കാൻ അനുവദിച്ചാൽ അവർ നമുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ഏതുവിധേനയും വിക്കറ്റെടുക്കാനും ഞങ്ങൾ ശ്രമിക്കും.’ – ബട്ലർ പറഞ്ഞു.
English Summary:
Rohit Sharma deserves credit for India playing aggressive ODI cricket: Jos Buttler
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
England Cricket Team
Jos Buttler
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]