
ബെംഗളൂരു∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു. ബെംഗളൂരു നഗരത്തിൽവച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. തുടർന്ന് കാറിൽനിന്ന് പുറത്തിറങ്ങിയ രാഹുൽ ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കവുമുണ്ടായി. റോഡില്‍വച്ച് ദ്രാവിഡും ഡ്രൈവറും തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പറന്നുപിടിച്ച് ഫോർ തടഞ്ഞു; പക്ഷേ റൺഔട്ട് ശ്രമം പാളി, അപ്പുറത്ത് ആറു റൺസ് വഴങ്ങി- വിഡിയോ
Cricket
ബെംഗളൂരുവിലെ കുനിങ്ങാം റോഡിൽവച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ദ്രാവിഡിനോ, ഡ്രൈവർക്കോ പരുക്കേറ്റിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരവും മുൻ പരിശീലകനുമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ലെന്നാണു വിവരം. റോഡിലെ തർക്കം ഏതാനും നിമിഷങ്ങൾ നീണ്ടതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ദ്രാവിഡിന്റെ പകരക്കാരനായി ഗൗതം ഗംഭീർ ചുമതലയേറ്റു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഹെഡ് കോച്ചാണ് ദ്രാവിഡ്. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.
Rahul Dravid’s Car touches a goods auto on Cunningham Road Bengaluru #RahulDravid #Bangalore pic.twitter.com/AH7eA1nc4g
— Spandan Kaniyar ಸ್ಪಂದನ್ ಕಣಿಯಾರ್ (@kaniyar_spandan) February 4, 2025
English Summary:
Rahul Dravid Gets Into Argument After Goods Auto Driver Hits His Car
TAGS
Rahul Dravid
Indian Cricket Team
Board of Cricket Control in India (BCCI)
Rajasthan Royals
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]